സ്റ്റേഷനിലെ നൃത്തം വൈറലായി: പൊലീസുകാരനെതിരെ നടപടി- VIDEO
text_fieldsഅസാൻസോൾ: സ്റ്റേഷൻ ഡ്യൂട്ടിക്കിടെ ബോളിവുഡ് ഗാനത്തിനൊപ്പം ചുവടുവെച്ച പൊലീസുകാരനെതിരെ നടപടി. ബംഗാളിലെ ഹീരാപൂർ പൊലീസ് സ്റ്റേഷനിലാണ് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ഡ്യൂട്ടി മറന്ന് നൃത്തംവച്ചത്. അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ കൃഷ്ണ സദൻ മണ്ഡൽ ഹിന്ദി പാട്ടിനൊത്ത് ഡാൻസ് കളിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. സംഭവത്തിൽ അസൻസോൾ- ദുർഗാപുർ പൊലീസ് കമ്മീഷനർ അന്വേഷണത്തിന് ഉത്തരവിട്ടു.
ഞായറാഴ്ചയാണ് സംഭവം. ഇൻസ്പെക്ടറുടെ നൃത്തത്തിന് സ്റ്റേഷനിലുണ്ടായ പെൺകുട്ടികൾ കൈയ്യടിക്കുകയും പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നത് ദൃശ്യത്തിൽ കാണാം. വിഡിയോ ചിത്രീകരിച്ച പൊലീസുകാരനെതിരെയും നടപടിയുണ്ടാകും.
ഉത്തരവാദിത്വ പദവിയിലുള്ള ഉദ്യോഗസ്ഥനായിട്ടും പെരുമാറ്റചട്ട ലംഘനം നടത്തിയ വീഴ്ച വരുത്തിയ കൃഷ്ണ സദനെതിരെ നടപടിയുണ്ടാകുമെന്നും ഇൗ രണ്ട് ഉദ്യോഗസ്ഥരും പൊലീസ് സേനക്ക് അപകീർത്തിയുണ്ടാക്കിയെന്നും അസൻസോൾ കമ്മീഷണർ ലക്ഷ്മി നാരായൺ മീണ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.