സദാചാര പൊലീസ് ചമയുന്ന ഫാഷിസ്റ്റുകൾക്കെതിരെ നടപടി ശക്തമാക്കും - കർണാടക മന്ത്രി ദിനേശ് ഗുണ്ടു റാവു
text_fieldsമംഗളൂരു: സദാചാര പൊലീസ് ചമഞ്ഞ് ഫാഷിസ്റ്റുകൾ നടത്തുന്ന സാമുദായിക വിദ്വേഷ പ്രവർത്തനങ്ങൾക്ക് എതിരെ സർക്കാർ നടപടി കൂടുതൽ ശക്തമാക്കുമെന്ന് ദക്ഷിണ കന്നട ജില്ല ചുമതല വഹിക്കുന്ന മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. മംഗളൂരു നെഹ്റു മൈതാനിയിൽ സ്വാതന്ത്ര്യ ദിന പരേഡിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിർഭയരായി ജീവിക്കാനും മനുഷ്യർ ജാതി, മത വിഭാഗീയ ചിന്തകളോടെ പരസ്പരം സംശയിക്കുന്ന സാഹചര്യം ഒഴിവാക്കാനും കഴിയണം. ഫാഷിസ്റ്റുകൾ ആഗ്രഹിക്കുന്നത് ഇതിന്റെ വിപരീത ഇന്ത്യയാണ്. അതിനുവേണ്ടിയുള്ള അവരുടെ അജണ്ടകൾ കർണാടകയിലും വിശിഷ്യാ തീരദേശ ജില്ലകളിൽ അവർ നടപ്പാക്കുകയായിരുന്നു. അത് തുടരുന്നത് ചെറുക്കുക എന്നത് ജനങ്ങൾ കോൺഗ്രസിന് നൽകിയ അധികാരത്തിന്റെ പ്രയോഗമാണ്. വിനോദ സഞ്ചാര, മത്സ്യത്തൊഴിലാളി മേഖലകളിൽ സിദ്ധാരാമയ്യ സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ ദക്ഷിണ കന്നട ജില്ലയിൽ ഏറെ ഗുണം ചെയ്യും. ധർമ്മസ്ഥലയിൽ എയർസ്ട്രിപ് സ്ഥാപിക്കുന്ന കാര്യം സർക്കാറിന്റെ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.