പോപുലർ ഫ്രണ്ടിനെതിരായ നടപടി ന്യൂനപക്ഷ വിദ്വേഷവും ജനാധിപത്യവിരുദ്ധവും -തമിഴ്നാട് എം.പി
text_fieldsചെന്നൈ: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്ത എൻ.ഐ.എ നടപടിക്കെതിരെ വിടുതലൈ ചിരുതൈകൾ കട്ച്ചി (വി.സി.കെ) പ്രസിഡന്റും തമിഴ്നാട്ടിൽനിന്നുള്ള എം.പിയുമായ തോൽ തിരുമാവളവൻ. കേന്ദ്ര ഏജൻസികളുടെ നടപടി ന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷവും ജനാധിപത്യവിരുദ്ധവുമാണ്.
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പിഐ) എന്നിവ ജനാധിപത്യ രീതിയിൽ പരസ്യമായി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളാണ്. ഇവയുടെ പ്രധാന നേതൃത്വവും കേഡറുകളും മുസ്‍ലിംകളാണെങ്കിലും എല്ലാ പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങളുടെയും ക്ഷേമത്തിനായി ഈ സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി അധികാരത്തിലെത്തിയത് മുതൽ ഈ സംഘടനകളെ തീവ്രവാദികളായി മുദ്രകുത്തി ഒറ്റപ്പെടുത്താൻ ശ്രമിക്കുകയാണ്. സമാന്തര രാഷ്ട്രീയ പാർട്ടികളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. അടുത്തിടെ നടന്ന റെയ്ഡുകളിൽ നൂറുകണക്കിനാളുകളാണ് അറസ്റ്റിലായത്. അത്തരം നീക്കങ്ങൾ മുസ്‌ലിംകൾക്കെതിരെ മാത്രമല്ല, മുഴുവൻ ജനാധിപത്യ ശക്തികൾക്കുമെതിരാണ്. ഇത്തരം ന്യൂനപക്ഷ വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.