രവിശങ്കറെ കണ്ടവർക്കെതിരെ നടപടിയെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ്
text_fieldsന്യൂഡൽഹി: ബാബരി തർക്കപരിഹാരത്തിനെന്ന പേരിൽ ശ്രീ ശ്രീ രവിശങ്കറുമായി ചർച്ച നടത്തിയ അംഗങ്ങൾക്കെതിരെ അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് നടപടി എടുക്കുമെന്ന് ജനറൽ സെക്രട്ടറി വലി റഹ്മാനി വ്യക്തമാക്കി. ബോർഡ് അംഗങ്ങളായ ഇവർ രവിശങ്കറിനെ കണ്ടത് വ്യക്തിപരമായിട്ടാണെങ്കിലും നടപടിയുണ്ടാകും -അദ്ദേഹം പറഞ്ഞു. മോദി സർക്കാറിെൻറ ഹജ്ജ് നയമുണ്ടാക്കാനുള്ള സമിതിയിൽ അംഗം കൂടിയായിരുന്ന കമാൽ ഫാറൂഖിയും വലി റഹ്മാനിയുടെ തന്നെ അടുത്ത സുഹൃത്തായ മുഫ്തി ഇജാസ് ഖാസിമിയും രവിശങ്കറെ കണ്ടുവെന്ന പ്രചാരണത്തിനിടയിലാണ് ബോർഡിെൻറ പ്രതികരണം.
രാമക്ഷേത്രത്തിനായി ബാബരി ഭൂമി വിട്ടുകിട്ടാൻ മോദി സർക്കാറിനായി ശ്രമം നടത്തുന്ന രവിശങ്കറെ മുസ്ലിം വ്യക്തിനിയമ ബോർഡിെൻറ അറിവില്ലാതെ കണ്ടത് ബാബരി വിഷയത്തിൽ പ്രഖ്യാപിത നിലപാടിൽനിന്നുള്ള വ്യതിചലനമാണ്. സുപ്രീംകോടതി വിധി എന്തായാലും സ്വീകരിക്കാമെന്നും കോടതിക്കു പുറത്ത് ഒത്തുതീർപ്പ് വേണ്ടെന്നും മുസ്ലിം വ്യക്തിനിയമ ബോർഡ് തീരുമാനിച്ച ശേഷം ഏതെങ്കിലും ആളുകൾ ആരെയെങ്കിലും കാണുന്നതിൽ പ്രസക്തിയില്ലെന്നും വലി റഹ്മാനി പറഞ്ഞു.
സുപ്രീംകോടതി ഡിസംബർ അഞ്ചിന് കേസ് പരിഗണിക്കാനിരിക്കുന്നതിന് മുന്നോടിയായി അയോധ്യ തർക്കം വീണ്ടും ചർച്ചയാക്കി വർഗീയ അന്തരീക്ഷം ഉയർത്തിക്കൊണ്ടുവരാനാണ് ഇത്തരം ഒത്തുതീർപ്പ് ശ്രമങ്ങളെന്ന് വലി റഹ്മാനി വിമർശിച്ചു. ബാബരി മസ്ജിദ് ആക്ഷൻ കമ്മിറ്റി കൺവീനർ കൂടിയായ വ്യക്തിനിയമ ബോർഡ് എക്സിക്യൂട്ടിവ് അംഗം അഡ്വ. സഫരിയാബ് ജീലാനിയും രവിശങ്കർ നടത്തുന്ന ശ്രമങ്ങൾക്ക് ഒരു പ്രാധാന്യവുമില്ലെന്ന് പ്രതികരിച്ചു. യമുനയുടെ തീരത്ത് പരിസ്ഥിതി നാശം വരുത്തിയതിന് ഹരിത ട്രൈബ്യൂണൽ 40 കോടി പിഴയിട്ട രവിശങ്കർ അതിൽനിന്നെല്ലാം ശ്രദ്ധതിരിച്ചുവിടാനാണ് അയോധ്യ തർക്കത്തിലെ മധ്യസ്ഥനാകാൻ നോക്കുന്നതെന്നും ജീലാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.