ഉദ്യോഗസ്ഥരെ മാറ്റിയത് സി.ബി.െഎയുടെ വിശ്വാസ്യത സംരക്ഷിക്കാൻ - ജെയ്റ്റ്ലി
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ പ്രധാന അന്വേഷണ ഏജൻസിയായ സി.ബി.െഎ യുടെ അന്തസ്സ് കാത്തു സൂക്ഷിക്കുന്നതിനാണ് ഉന്നത ഉദ്യോഗസ്ഥരോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടതെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി. സി.ബി.െഎയുടെ വിശ്വാസ്യത കാത്തു സൂക്ഷിക്കുന്നതിന് സ്വീകരിച്ച നടപടിയാണിത്. സി.ബി.െഎ ഡയറക്ടറും സ്പെഷ്യൽ ഡയറക്ടറും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുേമ്പാൾ ആരാണ് കേസ് അന്വേഷിക്കുക? കേന്ദ്ര സർക്കാറിന് കേസ് അന്വേഷിക്കാൻ സാധിക്കില്ല. സി.ബി.െഎയിെല അഴിമതിയാണ് വിഷയം. സത്യസന്ധമായ അന്വേഷണം നടക്കണം. അതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞു.
സി.ബി.െഎയുടെ ഡയറക്ടർ അലോക് കുമാർ വർമയെ ചുമതലകളിൽ നിന്ന് കഴിഞ്ഞ ദിവസം അർധരാത്രിയോെട നീക്കിയിരുന്നു. കൈക്കൂലിക്കേസിൽ ആേരാപണ വിധേയനായ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയോട് അവധിയിൽ പ്രവേശിക്കനും കേന്ദ്ര മന്ത്രിസഭ നിർദേശിച്ചിരുന്നു. എന്നാൽ സി.ബി.െഎ ഡയറക്ടറെ കാലാവധി പൂർത്തിയാക്കും മുമ്പ് കേന്ദ്ര സർക്കാറിന് സ്വന്തം ഇഷ്ടപ്രകാരം നീക്കം ചെയ്യാൻ സാധിക്കില്ലെന്ന് പ്രതിപക്ഷം വിമർശിച്ചിരുന്നു. മോദിക്ക് പ്രിയങ്കരനായ അസ്താനയെ കൈക്കൂലി കേസിൽ നിന്ന് രക്ഷിക്കുന്നതിനാണ് അലോക് കുമാറിനെതിരെ നടപടി എടുത്തതെന്നും പ്രതിപക്ഷാംഗങ്ങൾ വിമർശിച്ചിരുന്നു. ഇൗ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ധനമന്ത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.