മുസ്‍ലിം കൊല: അക്രമികൾക്കെതിരെ നടപടി ശക്തമാക്കണം: യൂത്ത് ലീഗ്
text_fieldsമുംബൈ: മൂന്നാം മോദി സർക്കാർ അധികാരമേറ്റ ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘപരിവാർ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് തടയണമെന്നും മൂന്ന് പണ്ഡിതരെ ഉൾപ്പെടെ കൊലപ്പെടുത്തിയ ആക്രമികൾക്ക് ശക്തമായ ശിക്ഷ ഉറപ്പാക്കണമെന്നും മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു.
ഭരണകൂട പിന്തുണകൊണ്ടാണ് അക്രമങ്ങൾ വർധിക്കുന്നത്. രാജ്യതലസ്ഥാനത്ത് ഉൾപ്പെടെ പള്ളികൾ തകർക്കപ്പെടുന്നു. പ്രതിപക്ഷ കക്ഷികൾ ശക്തമായ പ്രതിഷേധം ഉയർത്തണമെന്നും മുംബൈയിൽ നടന്ന യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവസ്ഥലങ്ങൾ സന്ദർശിക്കാനും ഇരകൾക്ക് നീതി ഉറപ്പാക്കാനും യൂത്ത് ലീഗ് ദേശീയ കമ്മിറ്റി തീരുമാനിച്ചു.
പ്രസിഡന്റ് ആസിഫ് അൻസാരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. വി.കെ ഫൈസൽ ബാബു സ്വാഗതം പറഞ്ഞു. ഓർഗനൈസിങ് സെക്രട്ടറി ടി.പി അഷ്‌റഫലി സംഘടന ശാക്തീകരണ പദ്ധതി വിശദീകരിച്ചു. ഭാരവാഹികളായ സർഫറാസ് അഹമ്മദ്, പി.പി. അൻവർ സാദത്ത്, ആഷിക് ചെലവൂർ, അഡ്വ. അസ്ഹറുദ്ദീൻ ചൗധരി, സാജിദ് നടുവണ്ണൂർ, സി.കെ ശാക്കിർ, മുഫീദ തസ്‌നി, അഡ്വ. നജ്മ തബ്ഷീറ, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി. അഹമ്മദ് സാജു, എക്സിക്യൂട്ടീവ് അംഗങ്ങളായ സലീം അലിബാഗ്, ഫാസിൽ അബ്ബാസ്, എം.പി അബ്ദുൽ അസീസ്, നദീം അഹമ്മദ്, അഡ്വ.ഫർഹത് ഷെയ്ഖ്, യൂത്ത് ലീഗ് കേരള സംസ്ഥാന സെക്രട്ടറി അഡ്വ.ഫാത്തിമ തഹ്‍ലിയ, വിവിധ സംസ്ഥാന പ്രസിഡന്റുമാരായ മുഹമ്മദ് സുബൈർ (യു.പി), തൗസീഫ് ഹുസൈൻ റിസ (അസം), മീർ ഹാമിദ് അലി (തെലങ്കാന), ഇമ്രാൻ അഷ്‌റഫി (മഹാരാഷ്ട്ര), മുഹമ്മദ് ജുനൈദ് ഷെയ്ഖ് (ഗുജറാത്ത്), എം.എം. അബുദർ മൂഹിയിദ്ധീൻ (പോണ്ടിച്ചേരി), ഫൈസൽ ഗുഡല്ലൂർ (തമിഴ്നാട്) എന്നിവർ സംസാരിച്ചു. അഡ്വ. ഷിബു മീരാൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.