ഇ.പി.എഫ് അക്കൗണ്ടുകൾ ലയിപ്പിക്കാൻ നടപടി
text_fieldsന്യൂഡൽഹി: ജോലി മാറുന്നതുവഴി വ്യത്യസ്ത ഇ.പി.എഫ് അക്കൗണ്ട് ഒരാളുടെ പേരിൽ ഉണ്ടാകുന്നത് ഒഴിവാക്കി ഒറ്റ അക്കൗണ്ടും നമ്പറുമാക്കുന്നതിന് കേന്ദ്രീകൃത സംവിധാനം കൊണ്ടുവരുന്നതിന് എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് ഓർഗനൈസേഷൻ കേന്ദ്ര ട്രസ്റ്റി ബോർഡ് യോഗം തീരുമാനിച്ചു.
ഈ സംവിധാനം വികസിപ്പിക്കുന്നതോടെ ഒരാളുടെ വ്യത്യസ്ത പി.എഫ് അക്കൗണ്ടുകൾ ലയിപ്പിക്കും. തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവിെൻറ അധ്യക്ഷതയിൽ ചേർന്ന ട്രസ്റ്റി ബോർഡ് യോഗമാണ് ഈ തീരുമാനമെടുത്തത്. ഇ.പി.എഫ് പലിശനിരക്ക്, പെൻഷൻ വർധന തുടങ്ങിയ നിർദേശങ്ങൾ ബോർഡ് യോഗത്തിന് മുന്നിലെത്തിയെങ്കിലും അന്തിമ തീരുമാനമായില്ല.
ദേശീയപാത അതോറിറ്റി, പവർഗ്രിഡ് എന്നിവ ചെയ്യുന്നതുപോലെ പൊതുമേഖല ബോണ്ട് ഇറക്കുന്നതിനും പുതിയ നിക്ഷേപ സാധ്യതകൾ തേടുന്നതിനും ബോർഡ് തീരുമാനിച്ചു. പൊതുമേഖലാ ഇൻഫ്രസ്ട്രക്ചർ ഫണ്ടുകളിലും (ഇൻവിറ്റ്സ്)ബോണ്ടുകളിലും പണം നിക്ഷേപിക്കാൻ യോഗത്തിൽ തത്ത്വത്തിൽ ധാരണയായതായി 'ഇക്കണോമിക് ടൈംസ്' റിപ്പോർട്ട് ചെയ്തു.
ഏതൊക്കെ ഫണ്ടുകളിൽ നിക്ഷേപിക്കണം എന്നതിൽ ധനകാര്യ നിക്ഷേപ ഓഡിറ്റ് സമിതി (എഫ്.ഐ.എ.സി)യായിരിക്കും അന്തിമ തീരുമാനമെടുക്കുക. സാമൂഹിക സുരക്ഷ ചട്ടം നടപ്പാക്കുന്നതിനടക്കം നാല് ഉപസമിതികളും രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.