Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയിൽ...

മഹാരാഷ്​ട്രയിൽ കോവിഡ്​ ബാധിതർ 29000 കടന്നു; 1068 മരണം

text_fields
bookmark_border
മഹാരാഷ്​ട്രയിൽ കോവിഡ്​ ബാധിതർ 29000 കടന്നു; 1068 മരണം
cancel

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ്​ വൈറസ്​ ബാധിതരുടെ എണ്ണം 29100 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1576 പേർക്കാണ്​ വൈറസ്​ ബാധ​ സ്ഥിരീകരിച്ചത്​. ഇന്ന്​ 49 പേർ മരിച്ചതോടെ മരണസംഖ്യ 1068 ആയി ഉയർന്നു. സംസ്ഥാനത്ത് കഴിഞ്ഞ 8 ദിവസങ്ങളായി പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരത്തിനു മുകളിലാണ്.

21,467 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 6564 പേർ രോഗമുക്തി നേടിയതായി മഹാരാഷ്​ട്ര ആരോഗ്യ വകുപ്പ്​ അറിയിച്ചു. 

രാജ്യത്തെ കോവിഡ്​ കേസുകളിൽ 30 ശതമാനവും റിപ്പോർട്ട്​ ചെയ്​തത്​ മുംബൈയിലാണ്​. 17,512 വൈറസ്​ ബാധിതരാണ്​ മുംബൈയിലുള്ളത്​. ഇന്ന്​ 933പുതിയ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തു. മുംബൈയിൽ മാത്രം 655  പേരാണു മരിച്ചത്.   

പൂനെയിൽ വെള്ളിയാഴ്​ച 141 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചതോടെ കോവിഡ്​ ബാധിതരുടെ എണ്ണം 3567 ആയി. ജില്ലയിൽ 186 പേരാണ്​ മരിച്ചത്​. ഏറ്റവും വലിയ ചേരിയായ ധാരവിയിൽ 84 പേർക്ക്​ കൂടി കോവിഡ് സ്ഥിരീകരിച്ചു.

കോവിഡ്​ കേസുകൾ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുംബൈയിലെ കൊറെഗാവിൽ  നിർമിച്ച കോവിഡ്​ ആശുപത്രിയിൽ മുഖ്യമന്ത്രി ഉദ്ദവ്​ താക്കറെ സന്ദർശനം നടത്തി. ബി.എം.സിയുടെ കീഴിൽ 1000 കിടക്കകളുള്ള കോവിഡ്​ ആശുപത്രിയാണ്​ ഉയരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtraindia newscovid 19
News Summary - Active cases in Maharashtra are 21,467; 1068 death - India news
Next Story