ഗസ്സ ആക്രമണം: മഗ്സസെ പുരസ്കാരം തിരിച്ചു നൽകുമെന്ന് സന്ദീപ് പാണ്ഡെ
text_fieldsന്യൂഡൽഹി: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയെ അമേരിക്ക പിന്തുണക്കുന്നതിൽ പ്രതിഷേധിച്ച് രമൺ മഗ്സസെ അവാർഡ് തിരിച്ചുനൽകുമെന്ന് സാമൂഹികപ്രവർത്തകൻ സന്ദീപ് പാണ്ഡെ. അമേരിക്കൻ സർവകലാശാലകളിൽനിന്ന് ശാസ്ത്രത്തിൽ നേടിയ ഇരട്ട ബിരുദാനന്തര ബിരുദവും മടക്കിനൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. 2002ലാണ് സന്ദീപ് പാണ്ഡെ മഗ്സസെ പുരസ്കാരത്തിന് അർഹനായത്.
ഫലസ്തീനു നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ അമേരിക്ക അന്ധമായി പിന്തുണക്കുകയാണെന്ന് മഗ്സസെ അവാർഡ് തിരിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ സന്ദീപ് പാണ്ഡെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.