Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവ​ര​വ​ര റാ​വു​വി​നെ...

വ​ര​വ​ര റാ​വു​വി​നെ ജ​യി​ലി​ല്‍ നി​ന്നും ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശം

text_fields
bookmark_border
വ​ര​വ​ര റാ​വു​വി​നെ ജ​യി​ലി​ല്‍ നി​ന്നും ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശം
cancel

മും​ബൈ: ഭീ​മ​കൊ​റേ​ഗാ​വ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ വ​ര​വ​ര റാ​വു​വി​നെ ജ​യി​ലി​ല്‍ നി​ന്നും ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശം. അദ്ദേഹത്തിന്‍റെ ഭാര്യ സമർപ്പിച്ച ഹരജിയിൽ മും​ബൈ ഹൈ​കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. മും​ബൈ​യി​ലെ നാ​നാ​വ​തി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​നാ​ണ് കോ​ട​തി പ​റ​ഞ്ഞ​ത്. ആ​ശു​പ​ത്രി​യി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് വ​ര​വ​ര റാ​വു​വി​നെ കാ​ണാ​നു​ള്ള അ​നു​മ​തി​യും കോ​ട​തി ന​ല്‍​കി.

15 ദിവസത്തേക്ക് മാറ്റാനാണ് ഉത്തരവെങ്കിലും കോ​ട​തി​യു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ വ​ര​വ​ര റാ​വു​വി​നെ ഡി​സ്ചാ​ര്‍​ജ് ചെ​യ്യ​രു​തെ​ന്നും നി​ര്‍​ദേ​ശി​ച്ചിട്ടുണ്ട്. വരവര റാവുവിന്‍റെ ഭാര്യക്കുവേണ്ടി ഇന്ദിര ജയ്സിങ്ങാണ് ഹാജരായത്.

80 വയസ്സായ വരവറാവുവിന്‍റെ ആരോഗ്യ സ്ഥിതി തീരെ മോശമാണെന്ന് ഇന്ദിര ജയ്സിങ് കോടതിയെ അറിയിച്ചു. പൂർണമായും കിടപ്പിലായ അദ്ദേഹത്തിന് മതിയായ ചികിത്സ ലഭിക്കുന്നില്ല. ഓർമ നശിച്ച ഇദ്ദേഹം ഡയപ്പർ ഉപയോഗിക്കുന്നുണ്ട്. മൂത്രം പോകാനായി ഇട്ടിരിക്കുന്ന കുഴൽ മൂന്നുമാസമായി മാറ്റിയിട്ടില്ല. ഇതൊന്നും മാറ്റാൻ ആരുമില്ല എന്നതാണ് സത്യം. ഇന്ദിര ജയ്സിങ് പറഞ്ഞു.

വരവര റാവു കസ്റ്റഡിയിൽ മരിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നു. ഭരണകൂടത്തിന്‍റെ ഭാഗത്ത് നിന്ന് കടുത്ത അനാസ്ഥയാണ് ഉണ്ടാകുന്നത്. അദ്ദേഹത്തെ നോക്കാനോ പരിചരിക്കാനോ ഭരണകൂടത്തിന് കഴിയില്ലെങ്കിൽ നാനാവതി ആശുപത്രിയിലേക്ക് മാറ്റണം.- ഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Activist Varavara RaoIndira jaisingh
News Summary - Activist Varavara Rao To Be Shifted To Mumbai's Nanavati Hospital
Next Story