എൻ.ഐ.എ പ്രവർത്തിക്കുന്നത് കേന്ദ്ര നിർദേശമനുസരിച്ച്; നോട്ടീസിനെതിരെ പഞ്ചാബി നടൻ
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ നിർദേശപ്രകാരമാണ് നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ) പ്രവർത്തിക്കുന്നതെന്ന് പഞ്ചാബി അഭിനേതാവ് ദീപ് സിദ്ദു. കർഷക സമരത്തെ പിന്തുണച്ച സിദ്ദു ഉൾപ്പെടെ നാൽപതോളം പേരെ ചോദ്യം ചെയ്യാൻ എൻ.ഐ.എ നോട്ടീസ് അയച്ചതിനെ തുടർന്നാണ് പ്രതികരണം.
കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകരെ പിന്തുണച്ച് രംഗത്തെത്തിയവരെ കേന്ദ്രസർക്കാറിന്‍റെ നിർദേശമനുസരിച്ച് എൻ.ഐ.എ ചോദ്യം ചെയ്യുകയാണെന്ന് സിദ്ദു പറഞ്ഞു.
സിഖ് ഫോർ ജസ്റ്റിസ് ഉൾപ്പെടെ നിരവധി സംഘടനകൾക്ക് കർഷക പ്രക്ഷോഭവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നോട്ടീസ്.
സിഖ് ഫോർ ജസ്റ്റിസുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ സിദ്ദുവിനുൾപ്പെടെ നോട്ടീസ് നൽകുകയായിരുന്നു.
േലാക് ഭലായ് ഇൻസാഫ് വെൽഫെയർ സൊസൈറ്റി സംഘടന നേതാവ് ബൽദേവ് സിങ് സിർസക്കും എൻ.ഐ.എ നോട്ടീസ് നൽകിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ബൽദേവ് സിങ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
കർഷക നേതാക്കൾ, ആക്ടിവിസ്റ്റുകൾ, സമരത്തെ അനുകൂലിക്കുന്ന പ്രമുഖർ തുടങ്ങി 40ഓളം പേർക്കാണ് എൻ.ഐ.എ നോട്ടീസ് അയച്ചത്.
ഖാലിസ്ഥാനി സംഘടനകൾ കർഷക പ്രക്ഷോഭത്തിൽ നുഴഞ്ഞുകയറിയതായി ശ്രദ്ധയിൽപ്പെട്ടെന്നും വിദേശത്തുനിന്ന് ഫണ്ട് ശേഖരിക്കുന്നുവെന്നുമാണ് എൻ.ഐ.എയുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.