സ്റ്റെർലിങ് ബയോടെക് കേസ്: അഹമദ് പട്ടേലിെൻറ മരുമകൻ, നടൻ ഡിനോ മോറിയ എന്നിവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി
text_fieldsന്യൂഡൽഹി: സ്റ്റെർലിങ് ബയോടെക് കേസിൽ അന്തരിച്ച കോൺഗ്രസ് നേതാവ് അഹമദ് പട്ടേലിെൻറ മരുമകൻ ഇർഫാൻ സിദ്ദിഖി, നടൻമാരായ ഡിനോ മോറിയ, സഞ്ജയ് ഖാൻ, ഡി.ജെ അഖീൽ എന്നിവർക്കെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റിെൻറ നടപടി. ഇവരുടെ എട്ട് കോടിയിലധികം രൂപ മൂല്യം വരുന്ന സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി.
ചേതൻ, നിതിൻ സന്ദേശര എന്നിവരുടെ ഉടമസ്ഥതയിലുള്ള വഡോദര ആസ്ഥാനമായുള്ള കമ്പനിക്കെതിരെ 2017 ഒക്ടോബറിൽ സി.ബി.ഐ കേസെടുത്തിരുന്നു. ഇവരുമായി അഹമദ് പട്ടേലിന് ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്നാണ് കഴിഞ്ഞ വർഷം ഇ.ഡി വസതിയിൽ പരിശോധന നടത്തിയിരുന്നു.
ഡി.ജെ അഖീലിന് സന്ദേശരമാരുടെ കൈയ്യിൽ നിന്ന് 12.54 കോടി രൂപയും ഇർഫാന് 3.51 കോടി രൂപയും ഡിനോ മോറിയക്ക് 1.4കോടി രൂപയും ലഭിച്ചതായി ഇ.ഡി പറഞ്ഞു. ഈ ഇടപാടുകൾ കുറ്റകരമായതിനാൽ സഞ്ജയ് ഖാൻ (മൂന്ന് കോടി രൂപ),ഡിനോ മോറിയ (1.40 കോടി രൂപ), ഡി.ജെ അഖീൽ (1.98 കോടി രൂപ), ഇർഫാൻ സിദ്ദീഖി (2.41 കോടി രൂപ) എന്നിവരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി ഇ.ഡി അറിയിച്ചു.
ചേതനും നിതിൻ സന്ദേശരയും 8100 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. ഇരുവരും കുടുംബത്തോടൊപ്പം രാജ്യംവിട്ടിരുന്നു. ഈ കേസിൽ ഇതുവരെ 14,513 കോടി രൂപയുടെ ആസ്തി ഇ.ഡി നേരത്തെ കണ്ടുകെട്ടിയിട്ടുണ്ട്. ഇതോടെ കേസുമായി ബന്ധപ്പെട്ട് 14,521 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കൾ കണ്ടുകെട്ടിക്കഴിഞ്ഞു.
ചേതനും നിതിൻ സന്ദേശരയും നിലവിൽ നൈജീരിയയിൽ ഉണ്ടെന്നാണ് വിവരം. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.