ചെന്നൈ നഗരം വെള്ളത്തിൽ: ബാത് ടബ് തോണിയാക്കി പാട്ടുപാടി തുഴഞ്ഞ് നടൻ മൻസൂർ അലിഖാൻ VIDEO
text_fieldsചെന്നൈ: വീടിന് ചുറ്റുമുള്ള മഴവെള്ളക്കെട്ടിൽ ബാത് ടബ് തോണിയാക്കിയ നടൻ മൻസൂർ അലിഖാനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ബാത് ടബ് തോണിയിൽ കയറിയിരുന്ന നടൻ പാട്ടുപാടി തുഴയുന്നതാണ് വിഡിയോ.
ജനിക്കുന്നുവെങ്കിൽ തമിഴകത്ത് ജനിക്കണം, ചെന്നൈ നഗരം വെള്ളത്തിൽ മുങ്ങണം, തമിഴനായി പിറക്കണം, ചെന്നൈയിൽ കാർ ഒാടിച്ച് ഉല്ലസിക്കണം തുടങ്ങിയ വരികളാണ് നടൻ പാടുന്നത്. ചെന്നൈ നുങ്കംപാക്കം വീട്ടുപരിസരത്തെ മഴവെള്ളക്കെട്ട് പ്രദേശവാസികളിൽ ആശങ്കയായ സാഹചര്യത്തിലാണ് താരം ബോട്ടിറക്കി അധികൃതരുടെ ശ്രദ്ധക്ഷണിച്ചത്.
വടക്കു കിഴക്കൻ മൺസൂൺ ഇത്തവണ തകർത്തുപെയ്തതോടെ തമിഴ്നാട്ടിൽ ഇക്കൊല്ലം 70 ശതമാനം കൂടുതൽ മഴ ലഭിച്ചു. ഒരു മാസത്തിനിടെ മൂന്ന് ന്യൂനമർദ്ദങ്ങളുണ്ടായത് പേമാരിക്കിടയാക്കി. ചെന്നൈയിൽ നവംബർ തുടക്കം മുതൽ കനത്ത മഴയാണ് പെയ്യുന്നത്.
വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിനും ദുരിതാശ്വാസമെത്തിക്കുന്നതിനും അധികൃതർ പരിശ്രമിക്കുന്നുണ്ടെങ്കിലും തുടർച്ചയായ മഴ മൂലം ഫലവത്താവുന്നില്ല.
രണ്ടു ദിവസമായി പെയ്ത മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിന്നടിയിലായതിനാൽ ജനജീവിതം ദുഷ്കരമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.