മുൻ ഭാര്യ മാനസികമായി പീഡിപ്പിക്കുന്നു -പരാതിയുമായി നടൻ നിതീഷ് ഭരദ്വാജ്
text_fieldsന്യൂഡൽഹി: മുൻ ഭാര്യക്കെതിരെ പരാതിയുമായി മഹാഭാരതം സീരിയലിൽ ശ്രീകൃഷ്ണനായി വേഷമിട്ട് പ്രശസ്തനായ നടൻ നിതീഷ് ഭരദ്വാജ്. തന്നെ മാനസികമായി പീഡിപ്പിക്കുന്നെന്നും മക്കളെ കാണാൻ അനുവദിക്കുന്നില്ലെന്നുമാണ് മുൻ ഭാര്യയും ഐ.എ.എസ് ഉദ്യോഗസ്ഥയുമായി സ്മിത ഘാട്ടേക്കെതിരെ നടൻ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
തന്റെ ഇരട്ട പെൺമക്കളെ കാണാൻ സ്മിത സമ്മതിക്കുന്നില്ല. അവരുടെ സ്കൂൾ ഇടക്കിടെ മാറ്റുന്നു. ഉഭയസമ്മത പ്രകാരം വിവാഹമോചന കേസ് നൽകിയിട്ടും ഇതുവരെ ഔദ്യോഗിക വിവാഹമോചനം ലഭിച്ചിട്ടില്ല. ഏറെക്കാലമായി തന്നെ മാനസികമായി പീഡിപ്പിക്കുന്നു -ഭോപാൽ പൊലീസ് കമീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു. കുട്ടികളെ കാണാൻ തന്നെ അനുവദിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
2009ലായിരുന്നു ഇരുവരുടെയും വിവാഹം. 12 വർഷത്തിനുശേഷം വേർപിരിയുകയും ചെയ്തു. ആരോപണങ്ങൾ തെറ്റാണെന്നാണ് സ്മിതയുടെ അഭിഭാഷകൻ പറയുന്നത്.
പത്മരാജന് സംവിധാനം ചെയ്ത ഞാന്‍ ഗന്ധര്‍വനിലും വേഷമിട്ടത് നിതീഷ് ഭരദ്വാജ് ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.