Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതാര സംഗമമായി നടൻ...

താര സംഗമമായി നടൻ റഹ്​മാന്‍റെ മകളുടെ വിവാഹം

text_fields
bookmark_border
താര സംഗമമായി നടൻ റഹ്​മാന്‍റെ മകളുടെ വിവാഹം
cancel

സൂപ്പർ താരങ്ങളുടെ സംഗമ വേദിയായി നടൻ റഹ്​മാന്‍റെ മകളുടെ വിവാഹം. 80കളിലെ പഴയ സൗഹൃദക്കൂട്ടത്തിന്‍റെ ഒത്തുകൂടലിന് വേദിയൊരുക്കി നടൻ റഹ്​മാന്‍റെ മകള്‍ റുഷ്ദിയുടെ വിവാഹം. മോഹന്‍ലാൽ, പ്രഭു, രേവതി, ശോഭന, ലിസി, സുഹാസിനി, പാർവതി, മേനക, അംബിക, നദിയ മൊയ്തു തുടങ്ങി 80 കളിലെ പ്രിയതാരങ്ങൾ റഹ്​മാന്‍റെ മകൾ റുഷ്ദയുടെ വിവാഹത്തിന് ഒത്തുച്ചേർന്നു. നടി ലിസിയാണ്​ ഈ സൗഹൃദക്കൂട്ടായ്മയുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്​.


മോഹൻലാലും ഭാര്യ സുചിത്രയും ഒരുമിച്ചായിരുന്നു വിവാഹത്തിനെത്തിയത്. കൊല്ലം സ്വദേശി അൽതാഫ് നവാബ് ആണ് വരൻ. തമിഴ് നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ആരോഗ്യ മന്ത്രി മാ.സുബ്രഹ്മണ്യം ഉൾപ്പടെ രാഷ്ട്രീയ - കലാ സാംസ്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുത്തു. എ.ആർ റഹ്മാന്‍റെ ഭാര്യ സൈറ ബാനുവിന്‍റെ ഇളയ സഹോദരി മെഹറുന്നീസയാണ് നടൻ റഹ്മാന്‍റെ ഭാര്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:daughter weddingActor Rahman
News Summary - actor Rahman's daughter Rushda ties the knot
Next Story