Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമയക്കുമരുന്ന്​ കേസ്​:...

മയക്കുമരുന്ന്​ കേസ്​: രാകുൽ പ്രീതും ദീപിക പദുകോണി​െൻറ മാനേജറും ചോദ്യം ചെയ്യലിന്​ ഹാജരായി

text_fields
bookmark_border
മയക്കുമരുന്ന്​ കേസ്​: രാകുൽ പ്രീതും ദീപിക പദുകോണി​െൻറ മാനേജറും ചോദ്യം ചെയ്യലിന്​ ഹാജരായി
cancel


മുംബൈ: ബോളിവുഡ്​ നടൻ സുശാന്ത്​ സിങ്​ രജ്​പുത്തി​െൻറ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന്​ കേസിൽ നടി രാകുൽ പ്രീത് സിങ്​​ നാർകോട്ടിക്​സ്​ കൺട്രോൾ ബ്യൂറോക്ക്​ മുന്നിൽ ചോദ്യംചെയ്യലിന്​ ഹാജരായി. പത്തരയോടെയാണ്​ രാകുൽ പ്രീത്​ സൗത്ത്​ മുംബൈയിലെ എൻ.സി.ബി ഓഫീസിൽ ഹാജരായത്​.

അറസ്​റ്റിലായ സുശാന്തി​െൻറ കാമുകി റിയ ചക്രബർത്തിയുടെ ഫോണിലുള്ള സംഭാഷണത്തിൽ രാകുലി​നും ലഹരിമരുന്ന്​ ഇടപാടിൽ പങ്കുണ്ടെന്ന സൂചന എൻ.സി.ബി അന്വേഷണസംഘത്തിന്​ ലഭിച്ചിരുന്നു. ഇതെ തുടർന്നാണ്​ രാകുൽ പ്രീതിനെ ചോദ്യം ചെയ്യലിന്​ വിളിപ്പിച്ചത്​. റിയ മൊഴിയിലും രാകുലി​െൻറയും സാറ അലി ഖാ​െൻറയും പേര്​ പരാമർശിച്ചിരുന്നു.

രാകുൽ പ്രീതിനെ കൂടാതെ നടി ദീപിക പദുകോണി​െൻറ മാനേജർ കരിഷ്​മ പ്രകാശും ചോദ്യം ചെയ്യലിനായി എൻ.സി.ബി ഗസ്​റ്റ്​ ഹൗസിൽ ഹാജരായിട്ടുണ്ട്​. കേസിൽ ദീപിക പദുകോൺ, സാറ അലിഖാൻ, ശ്രദ്ധ കപൂർ എന്നിവർക്കും സമൻസ്​ അയച്ചിട്ടുണ്ട്​. ദീപികയും ശ്രദ്ധ കപൂറും മയക്കുമരുന്ന്​ ആവശ്യപ്പെടുന്നതി​െൻറ വാട്ട്​സ്​ആപ്പ്​ ചാറ്റും പുറത്തായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drug caseDeepika PadukoneSushant Singh RajputRakul Preet
Next Story