Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസിദ്ദീഖിന് ജാമ്യം:...

സിദ്ദീഖിന് ജാമ്യം: നടന്നത് ചൂടേറിയ വാദപ്രതിവാദങ്ങൾ; നടനുമായി നടിക്ക് മുൻപരിചയമുണ്ടെന്ന് വ്യക്തമെന്ന് സുപ്രീംകോടതി

text_fields
bookmark_border
സിദ്ദീഖിന് ജാമ്യം: നടന്നത് ചൂടേറിയ വാദപ്രതിവാദങ്ങൾ; നടനുമായി നടിക്ക് മുൻപരിചയമുണ്ടെന്ന് വ്യക്തമെന്ന് സുപ്രീംകോടതി
cancel

ന്യൂ​ഡ​ൽ​ഹി: ന​ട​ൻ സി​ദ്ദീ​ഖി​ന്റെ ജാ​മ്യ ഹ​ര​ജി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ൽ ന​ട​ന്ന​ത് ചൂ​ടേ​റി​യ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ. സി​നി​മ​യു​ടെ പ്രി​വ്യൂ കാ​ണാ​നെ​ന്നു​പ​റ​ഞ്ഞ് പ്ര​ശ​സ്ത​യ​ല്ലാ​ത്ത ഒ​രു ന​ടി​യെ സി​ദ്ദീ​ഖ് വി​ളി​ച്ച​തെ​ന്തി​നാ​ണെ​ന്ന് കേ​ര​ള സ​ർ​ക്കാ​റി​ന് വേ​ണ്ടി ഹാ​ജ​രാ​യ ര​ഞ്ജി​ത് കു​മാ​ർ ചോ​ദി​ച്ച​​പ്പോ​ൾ, അ​വ​ർ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം വ​ന്ന​തി​ൽ​നി​ന്നു​ത​ന്നെ ന​ട​നു​മാ​യി മു​ൻ​പ​രി​ച​യ​മു​ണ്ടെ​ന്ന് മ​ന​സ്സി​ലാ​ക്കാ​മെ​ന്ന് ജ​സ്റ്റി​സ് ബേ​ല എം. ​ത്രി​വേ​ദി മ​റു​പ​ടി ന​ൽ​കി. കേ​സെ​ടു​ക്കാ​ൻ കേ​ര​ള പൊ​ലീ​സ് വൈ​കി​യ​തി​നെ ന്യാ​യീ​ക​രി​ച്ച ര​ഞ്ജി​ത് കു​മാ​ർ ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ലൈം​ഗി​ക ചൂ​ഷ​ണ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ണ്ടാ​യ​തെ​ന്ന് വാ​ദി​ച്ചു.

എ​ന്നി​ട്ടും ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്യാ​നു​ള്ള ധൈ​ര്യ​മു​ണ്ടാ​യെ​ന്ന് ജ​സ്റ്റി​സ് ത്രി​വേ​ദി ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ചു. അ​വ​രി​പ്പോ​ഴും സി​നി​മ മേ​ഖ​ല​യി​ലു​ണ്ടോ എ​ന്ന് ജ​ഡ്ജി ചോ​ദി​ച്ച​പ്പോ​ൾ വ​ള​രെ കു​റ​ഞ്ഞ അ​വ​സ​ര​ങ്ങ​ളേ​യു​ള്ളൂ​വെ​ന്ന് അ​വ​ർ​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ വൃ​ന്ദ ഗ്രോ​വ​ർ മ​റു​പ​ടി ന​ൽ​കി. ന​ടി ഹേ​മ ക​മ്മി​റ്റി മു​മ്പാ​കെ ഹാ​ജ​രാ​യി​രു​ന്നോ എ​ന്ന് അ​ഭി​ഭാ​ഷ​ക​രോ​ട് ചോ​ദി​ക്കാ​ൻ മു​കു​ൾ രോ​ഹ്​​ത​ഗി ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ അ​വ​ർ ഹാ​ജ​രാ​യി​ട്ടി​ല്ലെ​ന്ന് വൃ​ന്ദ ഗ്രോ​വ​ർ മ​റു​പ​ടി ന​ൽ​കി. സി​ദ്ദീ​ഖ് സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും വ​രു​മ്പോ​ഴെ​ല്ലാം എ​ഴു​തി ത​യാ​റാ​ക്കി​യ പ്ര​സ്താ​വ​ന​യു​മാ​യാ​ണ് വ​രു​ന്ന​തെ​ന്നും ര​ഞ്ജി​ത് കു​മാ​ർ വാ​ദി​ച്ചു. മ​റ്റെ​ന്ത് ചോ​ദി​ച്ചാ​ലും ഓ​ർ​ക്കു​ന്നി​ല്ലെ​ന്നാ​ണ് സി​ദ്ദീ​ഖി​ന്റെ മ​റു​പ​ടി​യെ​ന്നും സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ കു​റ്റ​പ്പെ​ടു​ത്തി.

വിശദമായ വാദം കേട്ട ശേഷം ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ ന​ട​ന്‍ സി​ദ്ദി​ഖി​ന് സു​പ്രീംകോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം നൽകി. ജാമ്യവ്യവസ്ഥകൾ വിചാരണക്കോടതിക്ക് നിശ്ചയിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജ​സ്റ്റി​സു​മാ​രാ​യ ബേ​ല എം. ​ത്രി​വേ​ദി, സ​തീ​ഷ് ച​ന്ദ്ര ശ​ര്‍​മ്മ എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണിച്ചത്. എട്ടു വർഷത്തിനു ശേഷമാണ് പരാതി നൽകിയതെന്ന വാദം പരിഗണിച്ചാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ജാമ്യം നൽകുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തെങ്കിലും കോടതി അംഗീകരിച്ചില്ല. നേരത്തെ, സെ​പ്റ്റം​ബ​ർ 30ന് ​സി​ദ്ദി​ഖി​ന്റെ ജാ​മ്യ​പേ​ക്ഷ പ​രി​ഗ​ണി​ച്ച​പ്പോ​ൾ സു​പ്രീം​കോ​ട​തി ഇ​ട​ക്കാ​ല ജാ​മ്യം ന​ൽ​കി​യി​രു​ന്നു.

കഴിഞ്ഞ തവണ വാദം കേട്ടപ്പോൾ, എ​ന്തു​കൊ​ണ്ടാ​ണ് പ​രാ​തി ന​ൽ​കാ​ൻ വൈ​കി​യ​തെ​ന്നും ഒ​രു ദ​ശാ​ബ്ദ​ക്കാ​ല​ത്തോ​ളം മൗ​നം തു​ട​ർ​ന്ന​തി​ന് തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി ന​ൽ​കാ​നാ​കു​മോ എ​ന്നും പ​രാ​തി​ക്കാ​രി​യു​ടെ അ​ഭി​ഭാ​ഷ​ക വൃ​ന്ദ ഗോ​വ​റി​നോ​ട് കോ​ട​തി ചോ​ദി​ച്ചിരുന്നു. വി​ഷ​യം ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും വി​ശാ​ലാ​ർ​ഥ​ത്തി​ൽ കാ​ണ​ണ​മെ​ന്നും അ​വ​ർ കോ​ട​തി​യെ അ​റി​യി​ച്ചു. പ​രാ​തി​ക്കാ​രി​ക്ക് 19 വ​യ​സ്സു​ള്ള​പ്പോ​ഴാ​ണ് മോ​ശം അ​നു​ഭ​വ​മു​ണ്ടാ​യ​ത്. മ​ല​യാ​ള ച​ല​ച്ചി​ത്ര​രം​ഗ​ത്തെ പ്ര​മു​ഖ സം​ഘ​ട​ന​യു​ടെ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു സി​ദ്ദീഖ് എ​ന്നും അ​ഭി​ഭാ​ഷ​ക വാ​ദി​ച്ചു. എന്നാൽ, പരാതിക്കാരിയുടെ പ്രായം സംബന്ധിച്ച് പോലും അവ്യക്തതയുണ്ടെന്ന് സിദ്ദീഖിന്‍റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

2016 ജ​നു​വ​രി 28ന്​ ​ന​ട​ൻ സി​ദ്ദീ​ഖ്​ ത​ന്നെ ഹോ​ട്ട​ലി​ലേ​ക്ക്​ വി​ളി​ച്ചു​വ​രു​ത്തി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ്​ യു​വ​ന​ടി​യു​ടെ ആ​രോ​പ​ണം. തി​രു​വ​ന​ന്ത​പു​രം മ്യൂ​സി​യം പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്‌​ത കേ​സി​ൽ ഹൈ​കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു. തുടർന്നാണ് സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Siddiqueanticipatory bailRape Case
News Summary - actor-siddiques-anticipatory-bail-to-continue-in-rape-case
Next Story