എൻ.സി.ബി ഉദ്യോഗസ്ഥരെന്ന് നടിച്ച് തട്ടിപ്പും ഭീഷണിയും; നടി ആത്മഹത്യ ചെയ്ത നിലയിൽ
text_fieldsമുംബൈ: നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥരെന്ന വ്യാജേന ഭീഷണിപ്പെടുത്തുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്തതിന് പിന്നാലെ നടി ആത്മഹത്യ ചെയ്ത നിലയിൽ. മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തുമെന്ന ഭീഷണിക്ക് പിന്നാലെയാണ് 28കാരിയുടെ ആത്മഹത്യ. ഭോജ്പുരി സിനിമകളിൽ അഭിനയിച്ചിരുന്നവരാണ് ഇവർ.
വ്യാജ എൻ.സി.ബി ഉദ്യോഗസഥർ ചമഞ്ഞ രണ്ടുപേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന് പൊലീസ് അറിയിച്ചു.
സുരജ് പർദേസി, പ്രവീൺ വാലിമ്പെ എന്നിവരാണ് അറസ്റ്റിലായവർ. എൻ.സി.ബി ഉദ്യോഗസ്ഥരാണെന്ന് നടിച്ചായിരുന്നു തട്ടിപ്പ്. നടിയിൽനിന്ന് 40 ലക്ഷം രൂപ ഇവർ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഇത് 20ലക്ഷമാക്കി കുറച്ചു -പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഡിസംബർ 20നാണ് തട്ടിപ്പുസംഘം നടിയെ ഭീഷണിപ്പെടുത്തിയത്. മുംബൈയിൽ നടിയും സുഹൃത്തുക്കളും ഹൂക്ക പാർലറിലെത്തിയപ്പോഴായിരുന്നു വ്യാജ എൻ.സി.ബി ഉദ്യോഗസ്ഥർ അവരെ സമീപിച്ചത്. സുഹൃത്തുക്കൾക്കും തട്ടിപ്പിൽ പങ്കുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. രണ്ടു സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന് ശേഷം വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നു നടി. ഡിസംബർ 13ന് മുംബൈയിലെ വാടകവീട്ടിൽ ഇവരെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.