ഖുശ്ബുവുമായി അഭിപ്രായ വ്യത്യാസമില്ല, കമൽഹാസൻ വിജയിക്കില്ലെന്ന് ആവർത്തിച്ച് നടി ഗൗതമി
text_fieldsചെന്നൈ: കോയമ്പത്തൂർ സൗത്തിൽ നടൻ കമലഹാസൻ വിജയിക്കില്ലെന്ന് നടി ഗൗതമി. കോയമ്പത്തൂര്‍ സൗത്തില്‍ നടന്‍ കമലഹാസന്‍ വിജയിക്കില്ല. എൻ.ഡി.എ സ്ഥാനാര്‍ഥി വാനതി തന്നെ വിജയിക്കും. കോയമ്പത്തൂര്‍ സൗത്ത് സ്വദേശിനിയാണ് വാനതി. അവര്‍ അവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. അത് ജനങ്ങള്‍ തിരിച്ചറിയുമെന്നും ഗൗതമി പറഞ്ഞു.
ഖുശ്ബുവുമായി അഭിപ്രായ വ്യത്യാസമുണ്ടന്ന വാര്‍ത്തകളും താരം നിഷേധിച്ചു. ഖുശ്ബുവിനു വേണ്ടി പ്രചാരണത്തിനിറങ്ങും. സീറ്റുനുവേണ്ടിയല്ല ബി. ജെ. പിയില്‍ ചേര്‍ന്നതെന്നും രാജപാളയത്തു സീറ്റ് നിഷേധിച്ചതിനെ കുറിച്ച് ഗൗതമി പറഞ്ഞു.
സിനിമയിലെ പ്രശസ്തിയും രാഷ്ട്രീയത്തിലെ വിജയവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും നല്ല രാഷ്ട്രീയക്കാര്‍ക്കെ മികച്ച വിജയമുണ്ടാവുകയുള്ളുവെന്നും ഗൗതമി നേരത്തേ പറഞ്ഞിരുന്നു. മക്കൾ നീതി മയ്യം നേതാവ് നടൻ കമൽഹാസന്‍റെ മുൻ ജീവിത പങ്കാളി കൂടിയാണ് നടി ഗൗതമി. ഇരുവരും പിന്നീട് പിരിഞ്ഞു. കോയമ്പത്തൂരില്‍ ബി.ജെ.പിക്ക് വേണ്ടി വോട്ടുചോദിക്കുമെന്നും ഗൗതമി മാധ്യമങ്ങളോട് പറഞ്ഞു.
വിരുദനഗറിൽ ഗൗതമി സ്ഥാനാർഥിയാകുമെന്ന് നേരത്തേ വാർത്തകളുണ്ടായിരുന്നു. തുടർന്ന് ഗൗതമി ഇവിടെ പ്രചരണവും ആരംഭിച്ചു. എന്നാൽ എൻ.ഡി.എയുടെ സഖ്യകക്ഷിയായ അണ്ണാ ഡി.എം.കെ സീറ്റ് വിട്ടുകൊടുക്കാൻ തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.