Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2020 10:27 AM IST Updated On
date_range 21 July 2020 10:27 AM ISTതത്സമയ ചർച്ചക്കിടെ ഭക്ഷണം കഴിച്ച് കസ്തൂരി; അർണബ് സംസാരിക്കാൻ സമ്മതിക്കാത്തതിനാലെന്ന് നടി
text_fieldsbookmark_border
ന്യൂഡൽഹി: റിപ്പബ്ലിക് ടി.വിയിലെ അർണബ് ഗോസ്വാമിയുടെ ലൈവ് ചർച്ചക്കിടെ ഭക്ഷണം കഴിച്ച് നടി കസ്തൂരി ശങ്കർ. കഴിഞ്ഞ ദിവസത്തെ ചർച്ചയുടെ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
കസ്തൂരിയുടെ ആത്മവിശ്വാസത്തെ അഭിനന്ദിച്ച് അടക്കം ആളുകൾ രംഗത്തെത്തിയതോടെ കസ്തൂരിയും പ്രതികരിച്ചു. ചർച്ചയിൽ തനിക്ക് സംസാരിക്കാൻ അവസരം തരാത്തതിനാലാണ് ഭക്ഷണം കഴിച്ചതെന്ന് കസ്തൂരി വ്യക്തമാക്കി.
‘60 മിനിറ്റോളം ഞാൻ അർണബിന്‍റെ ഹൈപ്പർമോഡ് കണ്ട്കൊണ്ടിരിക്കുകയായിരുന്നു. എന്തായാലും അദ്ദേഹം എന്നെ സംസാരിക്കാൻ അനുവദിക്കില്ലായിരുന്നു. അതോടെ ഉച്ചഭക്ഷണം കഴിക്കാമെന്ന് കരുതി. പക്ഷേ സ്കൈപ് ഓഫ് ചെയ്യാൻ മറന്നുപോയി. ഈ കുഴപ്പത്തിന് എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ആരെയും കുറ്റപ്പെടുത്താനോ ധിക്കരിക്കാനോ ഉദ്ദേശിച്ചിട്ടില്ല’ -ട്വിറ്ററിൽ കസ്തൂരി പ്രതികരിച്ചു.I need the confidence level of this lady in my life. pic.twitter.com/DoWWQgBKgc
— Scotchy(Chronological) (@scotchism) July 19, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story