ബി.ജെ.പി നേതൃത്വത്തിനെതിരെ നടി ഖുശ്ബു; ഫോൺ സംഭാഷണം പുറത്ത്
text_fieldsചെന്നൈ: ബി.ജെ.പി നേതൃത്വവുമായി നടി ഖുശ്ബു അകലുന്നു. ഇത്, ശരിവെക്കുന്ന തരത്തിൽ തമിഴ്നാട്ടിൽ ബുശ്ബുവിന്റെ ഫോൺ സംഭാഷണം പ്രചരിക്കുകയാണ്. ബി.ജെ.പി നേതൃത്വത്തെ കുരുക്കിയ ഫോൺ സംഭാഷണം പുറത്തായത് വിവാദമായിരിക്കുകയാണ്. തമിഴ്നാട്ടിലെ ഒരു മാധ്യമസ്ഥാപനമാണ് ഫോൺ സംഭാഷണം പുറത്ത് വിട്ടതെന്നാണ് ആരോപണം.
ഇതോടെ, മാധ്യമ സ്ഥാപനത്തിനെതിരെ നിയമ നടപടിക്കൊരുങ്ങിയിരിക്കുകയാണ് നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു. തന്റെ അനുമതി ഇല്ലാതെയാണു സംഭാഷണം റിക്കോർഡ് ചെയ്തതെന്നും മാധ്യമപ്രവർത്തനത്തിന്റെ മൂല്യത്തകർച്ചയാണ് ഇതു കാണിക്കുന്നതെന്നും ഖുശ്ബു പറയുന്നു.
തമിഴ് വാർത്താ ചാനലിലെ മാധ്യമപ്രവർത്തകനുമായുള്ള ഖുശ്ബുവിന്റെ സംഭാഷണമാണു പുറത്തായത്. ബി.ജെ.പിയുടെ പരിപാടികളിൽ കാണുന്നില്ലല്ലോയെന്നും എന്തുകൊണ്ടാണു വിട്ടുനിൽക്കുന്നതെന്നും മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ, തന്നെ ക്ഷണിക്കാറില്ലെന്നും ചിലപ്പോൾ അവസാന നിമിഷമാണു പറയുകയെന്നും ഖുശ്ബു മറുപടി നൽകി. സംഭാഷണത്തിലെ ശബ്ദം തന്റേതു തന്നെയാണെന്നും എന്നാൽ അനുമതിയില്ലാതെയാണു റിക്കോർഡ് ചെയ്തതെന്നാണ് ഖുശ്ബു പറയുന്നത്. ഇതിനിടെ, ബി.ജെ.പിക്കു വേണ്ടി തുടർന്നും പ്രവർത്തിക്കുമെന്നാണ് ഖുശ്ബു പറയുന്നത്.
എന്നാൽ, ഖുശ്ബുവിന്റെ വാക്കുകൾ തമിഴ്‌നാട് ബി.ജെ.പിയിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. സംസ്ഥാന നേതൃത്വം എല്ലാം കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് വിമർശനം. അണ്ണാമലൈ ഇഷ്ടം പോലെ പ്രവർത്തിക്കുന്നു. പാർട്ടി പ്രവർത്തനത്തെ കുറിച്ച് കൃത്യമായ വിവരം നൽകാതെ മുതിർന്നവരെ അവഗണിക്കുകയാണെന്നാണ് വിമർശനം. പലതരത്തിലുള്ള വിഭാഗീയത ബി.ജെ.പിയിൽ ശക്തമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.