Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനടി കൃതിക ചൗധരി മരിച്ച...

നടി കൃതിക ചൗധരി മരിച്ച നിലയിൽ; കൊലപാതകമെന്ന്​ സംശയം

text_fields
bookmark_border
നടി കൃതിക ചൗധരി മരിച്ച നിലയിൽ; കൊലപാതകമെന്ന്​ സംശയം
cancel

മുംബൈ: സിനിമാ –സീരിയൽ താരം കൃതിക ചൗധരിയെ അന്തേരിയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അന്തേരിയിലെ ചാർ ബംഗളാവിൽ ഭൈരവ്​നാഥ്​ സൊസൈറ്റി അപ്പാർട്ട്​മ​​െൻറിലാണ്​ കൃതിക താമസിച്ചിരുന്നത്​. അടച്ചിട്ട കൃത്രികയുടെ ഫളാറ്റിൽ നിന്ന്​ ദുർഗന്ധം വമിക്കുന്നത്​ ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. 

തിങ്കളാഴ്​ച വൈകിട്ട്​ നാലു മണിയോടെ പൊലീസ്​ എത്തി ഫളാറ്റ്​ തുറന്നപ്പോഴാണ്​ ജീർണിച്ച മൃതദേഹം കണ്ടെത്തിയത്​. നാലു ദിവസമായി ഫളാറ്റ്​ അടച്ച നിലയിലായിരുന്നുവെന്ന്​ അയൽവാസികൾ പൊലീസിനെ അറിയിച്ചു. മൃതദേഹം പോസ്​റ്റ്​മോർട്ടത്തിനായി ആശുപത്രിയിലേക്ക്​ മാറ്റി. ദുരൂഹമരണത്തിന്​ കേസെടുത്തതായും കൊലപാതകമാ​ണെന്ന്​ സംശയിക്കുന്നതായും പൊലീസ്​ പറഞ്ഞു.

ഹരിദ്വാർ സ്വദേശിയാണ്​ കൃതിക ചൗധരി. കങ്കണ റൗണത്ത്​ നായികയായ ര​േജ്ജായിലാണ്​ അവസാനമായി അഭിനയിച്ചത്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actressKritika Choudhary
News Summary - Actress Kritika Choudhary Found Dead In House; Murder Suspected
Next Story