കാർ ട്രക്കിന് പിന്നിലിടിച്ച് ശബാന ആസ്മിക്ക് പരിക്ക്
text_fieldsമുംബൈ: മുതിർന്ന സിനിമ താരം ശബാന ആസ്മിക്ക് മുംബൈ-പൂനെ എക്സ്പ്രസ്വേയിലുണ്ടായ വാഹനാപകടത്തിൽ പരിക്ക്.
ശബാന സഞ്ചരിച്ചിരുന്ന കാർ റെയ്ഗാഡ് ജില്ലയിലെ ഖലാപുർ ടോൾ പ്ലാസക്ക് സമീപത്ത് വെച്ച് ട്രക്കിെൻറ പിന് നിൽ ഇടിക്കുകയായിരുന്നു. മുംബൈയിൽനിന്ന് 60 കിലോമീറ്റർ അകലെ ഉച്ചകഴിഞ്ഞ് 3.30ഓടെയായിരുന്നു അപകടം.
![](https://www.madhyamam.com/sites/default/files/truck_1.jpg)
മൂക്കിൽ പരിക്കേറ്റ ശബാനയെ നവി മുംബൈയിലെ എം.ജി.എം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതായി റെയ്ഗാഡ് പൊലീസ് സൂപ്രണ്ട് അനിൽ പരസ്കർ പറഞ്ഞു. ശബാനയുടെ പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.
![](https://www.madhyamam.com/sites/default/files/sabana-car.jpg)
ശബാനയുടെ ഭർത്താവും പ്രമുഖ ഗാനരചയിതാവുമായ ജാവേദ് അഖ്തർ തൊട്ടുപിന്നാലെയുള്ള വാഹനത്തിൽ സഞ്ചരിച്ചിരുന്നു. അപകടത്തിൽ ശബാനയുടെ ഡ്രൈവർക്കും പരിക്കേറ്റു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.