പട്ടേൽ പ്രതിമ ‘വിൽപ്പനക്ക്’ ഒ.എൽ.എക്സിൽ പരസ്യമിട്ട അജഞാതനെതിരെ കേസ്
text_fieldsന്യൂഡൽഹി: 30,000 കോടി രൂപ മുടക്കി നിർമിച്ച ഐക്യത്തിെൻറ പ്രതിമ ആശുപത്രി ചെലവുകൾ വഹിക്കാനും ആരോഗ്യമേഖലയിലെ അട ിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനുമായി വിൽക്കാനുണ്ടെന്ന പരസ്യം ഒ.എൽ.എക്സിലിട്ട അജ്ഞാതനെതിരെ പൊലീസ് കേസ്.
കേവിഡ് പ്രതിരോധത്തിനായി ആശുപത്രി സൗകര്യങ്ങൾ ഒരുക്കുന്നതിനായാണ് പ്രതിമ വിൽക്കുന്നതെന്ന് കാണിച്ചായിരുന്നു പരസ്യം. ഗുജറാത്തിലെ നർമദ ജില്ലയിലെ കേവാദിയിലാണ് സർദാർ വല്ലഭായ് പട്ടേലിെൻറ 182 അടി ഉയരത്തിലുള്ള പ്രതിമ.
സർക്കാർ ഉടമസ്ഥതതയിലുളള സ്മാരകം വിൽക്കാൻ ശ്രമിച്ച് ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിച്ചുവെന്നതിനാണ് അജ്ഞാതനെതിരെ കേസെടുത്തിരിക്കുന്നതെന്ന് ചീഫ് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. പകർച്ച വ്യാധി നിയന്ത്രണ നിയമം, ഇൻഫർമേഷൻ ടെക്നോളജി നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
2018 ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 30,000 കോടിയുടെ പട്ടേൽ പ്രതിമ രാജ്യത്തിന് സമർപ്പിക്കുന്നത്. ഇത്രയും വലിയ തുക മുടക്കി പ്രതിമ നിർമിക്കുന്നതിനെതിരെ രാജ്യത്തിനകത്ത് പ്രതിഷേധം രൂക്ഷമായിരുന്നു. എന്നാൽ പ്രതിമക്ക് നിരവധി വിനോദസഞ്ചാരികെള ആകർഷിക്കാൻ കഴിയുമെന്നായിരുന്നു സർക്കാർ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.