Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയെ പുക​ഴ്​ത്തിയ...

മോദിയെ പുക​ഴ്​ത്തിയ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗത്തിന്​ സസ്​​പെൻഷൻ

text_fields
bookmark_border
മോദിയെ പുക​ഴ്​ത്തിയ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗത്തിന്​ സസ്​​പെൻഷൻ
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയ കേന്ദ്ര കമ്മിറ്റി അംഗവും മഹാരാഷ്​ട്ര പാര്‍ട്ടി സെക്രട്ട റിയുമായ നരസയ്യ ആദത്തെ മൂന്നു മാസത്തേക്ക് സി.പി.എം കേന്ദ്ര കമ്മിറ്റിയിൽനിന്ന്​ സസ്‌പെൻഡ്​​ ചെയ്തു. ഡൽഹിയിൽ നടന ്ന കേന്ദ്ര കമ്മിറ്റി യോഗത്തിലെ തീരുമാനങ്ങൾ വിശദീകരിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​. ദേശീയ ഐക്യത്തിനു തുരങ്കം​െവക്കുന്ന വിധത്തില്‍ ബി.ജെ.പി നേതാക്കളും കേന്ദ്ര സര്‍ക്കാറ​ും സ്വീകരിക്കുന്ന നടപടികളെ കേന്ദ്ര കമ്മിറ്റി അപലപിച്ചതായും യെച്ചൂരി പറഞ്ഞു.

ഭീകരതക്കെതിരായ പോരാട്ടം ഇന്ത്യക്കാരും കശ്മീരികളും തമ്മിലും ഇന്ത്യക്കാരും മുസ്​ലിംകളും തമ്മിലുമുള്ള സംഘര്‍ഷമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ബി.ജെ.പിയും കേന്ദ്ര സര്‍ക്കാറും ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modicpm leaderAdam Narasayya
News Summary - Adam Narasayya, CPM leader preach PM Modi suspended - India news
Next Story