Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'നിക്ഷേപകരുടെ താൽപര്യം...

'നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാൻ എന്ത് ചെയ്യാനാവും'; അദാനി വിഷയത്തിൽ ചോദ്യവുമായി സുപ്രീംകോടതി

text_fields
bookmark_border
supreme court
cancel

ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ യു.എസ് ഷോർട്ട് സെല്ലിങ് സ്ഥാപനം ഹിൻഡൻബർഗിന്റെ റിപ്പോർട്ട് സംബന്ധിച്ച ഹരജി പരിഗണിച്ച് സുപ്രീംകോടതി. ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് അദാനി ഗ്രൂപ്പിലെ നിക്ഷേപകർക്ക് പണം നഷ്ടമാവുന്നത് തടയാൻ എന്ത് ചെയ്യാൻ കഴിയുമെന്ന് സുപ്രീംകോടതി ചോദിച്ചു. ഓഹരി വിപണി നിയന്ത്രണ സ്ഥാപനമായ സെബിയോടായിരുന്നു സുപ്രീംകോടതി ചോദ്യം. അദാനിയുമായി ബന്ധപ്പെട്ട ഹിൻഡൻബർഗ് റിപ്പോർട്ടിന് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് സെബി കോടതിക്ക് മറുപടി നൽകി.

സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് സെബിക്കായി കോടതിയിൽ ഹാജരായത്. ഇതുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ സമർപ്പിക്കാൻ കേന്ദ്രത്തിനും സെബിക്കും കോടതി നിർദേശം നൽകി. ഇതിനായി ഒരു വിദഗ്ധസമിതിയെ നിയോഗിക്കുന്നത് പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കോടതി പരിഗണിച്ചത്.

അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രാ​യ ‘ഹി​ൻ​ഡ​ൻ​ബ​ർ​ഗ്’ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് റി​ട്ട. സു​പ്രീം​കോ​ട​തി ജ​ഡ്ജി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള സ​മി​തി അ​ന്വേ​ഷി​ക്കാ​ൻ കേ​ന്ദ്ര​ത്തി​ന് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര​ജി​യാണ് സുപ്രീംകോടതി പരിഗണിച്ചത്. അഭിഭാഷകരായ വിശാൽ തിവാരി എം.എൽ ശർമ്മ എന്നിവരാണ് ഹരജി നൽകിയത്. ‘ഹി​ൻ​ഡ​ൻ​ബ​ർ​ഗ്’ റി​പ്പോ​ർ​ട്ട് രാ​ജ്യ​ത്തി​ന്റെ പ്ര​തിഛാ​യ ത​ക​ർ​ക്കു​ക​യും വ​ൻ ന​ഷ്ട​ത്തി​ന് കാ​ര​ണ​മാ​വു​ക​യും ചെ​യ്തെ​ന്ന് തി​വാ​രി പ​റ​ഞ്ഞു. കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് 500 കോ​ടി​യി​ൽ കൂ​ടു​ത​ലു​ള്ള ​വാ​യ്പ അ​നു​വ​ദി​ക്കു​ന്ന​തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ പ്ര​ത്യേ​ക സ​മി​തി​യു​ണ്ടാ​ക്കു​ന്ന​തി​ന് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും തി​വാ​രി​യു​ടെ പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​യി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gautam AdaniHindenburg Research
News Summary - Adani-Hindenburg row: 'On top of the matter,' SEBI tells Supreme Court
Next Story