ഓഹരികൾ കൈമാറുന്നതിന് തടയാനുള്ള എൻ.ഡി.ടി.വിയുടെ നീക്കങ്ങൾ നിയമസാധുതയില്ല -അദാനി
text_fieldsമുംബൈ: ഓഹരികൾ കൈമാറുന്നത് തടയാനുള്ള എൻ.ഡി.ടി.വിയുടെ നീക്കങ്ങൾക്ക് നിയമപരമായി സാധുതയില്ലെന്ന് അദാനി എന്റർപ്രൈസസ്. ഇതിനായി എൻ.ഡി.ടി.വി പ്രൊമോട്ടർമാരുടെ കമ്പനിയായ ആർ.ആർ.പി.ആർ ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡ് ഉയർത്തുന്ന വാദങ്ങൾ തള്ളികൊണ്ടാണ് അദാനിയുടെ പ്രതികരണം. കരാർ പ്രകാരം തങ്ങൾക്ക് കൈമാറാുള്ള ഓഹരികൾ എത്രയും പെട്ടെന്ന് നൽകണമെന്നും അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടു.
2020 നവംബറിൽ സെബി ഓഹരി വിപണിയിൽ വ്യാപാരം നടത്തുന്നതിന് എൻ.ഡി.ടി.വി പ്രൊമോട്ടർമാർക്ക് രണ്ട് വർഷത്തെ വിലക്കേർപ്പെടുത്തിയിരുന്നു. ഈ വിലക്കിന്റെ ചുവടുപിടിച്ച് അദാനിക്ക് ഓഹരി കൈമാറാനാവില്ലെന്നാണ് എൻ.ഡി.ടി.വി പ്രൊമോട്ടർമാരുടെ വാദം.
കരാർ വ്യവസ്ഥ പാലിക്കുന്നത് സെബി വിലക്കിന്റെ ലംഘനമാവില്ല. പ്രണോയ് റോയിയുടേയും രാധിക റോയിയുടേയും ഓഹരികളുടെ നേരിട്ടുള്ള വ്യാപാരം നടത്തുന്നില്ല. വി.സി.പി.എല്ലിന് ആർ.ആർ.പി.ആർ കരാർ പ്രകാരം നൽകാമെന്ന് അറിയിച്ച ഓഹരികളുടെ വ്യാപാരമാണ് നടക്കുന്നത്. അതുകൊണ്ട് ആർ.ആർ.പി.ആർ ഉടൻ കരാർ വ്യവസ്ഥ പാലിക്കാൻ തയാറാകണമെന്നും അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.