Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൈക്കൂലി: അദാനിമാരുടെ...

കൈക്കൂലി: അദാനിമാരുടെ പേരില്ലെന്ന് കമ്പനി

text_fields
bookmark_border
Gautam Adani
cancel
camera_alt

ഗൗ​തം അ​ദാ​നി

ന്യൂ​ഡ​ൽ​ഹി: അ​ദാ​നി ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ഗൗ​തം അ​ദാ​നി, അ​ന​ന്ത​ര​വ​ൻ സാ​ഗ​ർ അ​ദാ​നി, ക​മ്പ​നി​യു​ടെ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ വി​നീ​ത് ജെ​യി​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ ​യു.​എ​സ് ഫോ​റി​ൻ ക​റ​പ്റ്റ് പ്രാ​ക്ടീ​സ് ആ​ക്ട് (എ​ഫ്‌.​സി.​പി.​എ) ചു​മ​ത്തി​യി​ട്ടി​ല്ലെ​ന്ന് അ​ദാ​നി ഗ്രീ​ൻ എ​ന​ർ​ജി ലി​മി​റ്റ​ഡ് (എ.​ജി.​എ​ൽ). യു.​എ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്റ് ഓ​ഫ് ജ​സ്റ്റി​സി​ന്റെ കു​റ്റ​പ​ത്ര​ത്തി​ലും യു.​എ​സ് സെ​ക്യൂ​രി​റ്റീ​സ് ആ​ൻ​ഡ് എ​ക്സ്ചേ​ഞ്ച് ക​മീ​ഷ​ന്റെ സി​വി​ൽ പ​രാ​തി​യി​ലും ഈ ​വ്യ​ക്തി​ക​ൾ​ക്കെ​തി​രാ​യ കൈ​ക്കൂ​ലി അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്നി​ല്ലെ​ന്ന് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ട്ടു.

എ​ന്നാ​ൽ ത​ട്ടി​പ്പ്, ഗൂ​ഢാ​ലോ​ച​ന, വ​ഞ്ച​ന എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ൾ ഈ ​മൂ​ന്ന് വ്യ​ക്തി​ക​ൾ നേ​രി​ടു​ന്നു​ണ്ട്. കൈ​ക്കൂ​ലി ന​ൽ​കാ​ൻ പ​ദ്ധ​തി​യി​ട്ടു, ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വാ​ഗ്ദാ​നം ചെ​യ്തു എ​ന്നീ അ​വ​കാ​ശ​വാ​ദ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് കു​റ്റ​പ​ത്രം നി​ല​നി​ൽ​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ദാ​നി എ​ക്സി​ക്യൂ​ട്ടി​വു​ക​ളി​ൽ​നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങി​യ​തി​ന് തെ​ളി​വു​ക​ളൊ​ന്നും ന​ൽ​കി​യി​ട്ടി​ല്ല. യു.​എ​സ് കു​റ്റ​പ​ത്രം വാ​ർ​ത്ത​യാ​യ​തി​ന് പി​ന്നാ​ലെ ത​ങ്ങ​ളു​ടെ 11 ലി​സ്റ്റു​ചെ​യ്ത സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 55 ബി​ല്യ​ൺ ഡോ​ള​റി​ന്റെ വി​പ​ണി മൂ​ല​ധ​ന ന​ഷ്ടം ഉ​ണ്ടാ​യ​താ​യും ക​മ്പ​നി സ്റ്റോ​ക് എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ സ​മ​ർ​പ്പി​ച്ച പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

അ​ദാ​നി ഗ്രൂ​പ് സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ ഗൗ​തം അ​ദാ​നി എ.​ജി.​എ​ൽ ചെ​യ​ർ​മാ​നും സാ​ഗ​ർ അ​ദാ​നി എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​റു​മാ​ണ്. 20 വ​ർ​ഷ​ത്തി​നു​ള്ളി​ൽ ര​ണ്ട് ബി​ല്യ​ൻ ഡോ​ള​ർ ലാ​ഭം ല​ഭി​ക്കു​ന്ന സൗ​രോ​ർ​ജ വി​ത​ര​ണ ക​രാ​റു​ക​ൾ നേ​ടാ​നും ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സൗ​രോ​ര്‍ജ പ​വ​ര്‍ പ്ലാ​ന്റ് വി​ക​സി​പ്പി​ക്കു​ന്ന​തി​നും ഇ​ന്ത്യ​യി​ലെ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് 250 ദ​ശ​ല​ക്ഷം ഡോ​ള​റി​ൽ അ​ധി​കം കൈ​ക്കൂ​ലി ന​ൽ​കി​യെ​ന്നാ​ണ് അ​ദാ​നി​ക്കെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണം.

കൈ​ക്കൂ​ലി ന​ൽ​കി​യ​തി​ന് കു​റ്റ​പ​ത്ര​മി​ല്ലെ​ന്ന് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നും ഇ​ന്ത്യ​യു​ടെ മു​ൻ അ​റ്റോ​ണി ജ​ന​റ​ലു​മാ​യ മു​കു​ൾ റോ​ഹ്ത​ഗി. ആ​രാ​ണ് കൈ​ക്കൂ​ലി ന​ൽ​കി​യ​ത്, എ​ത്ര കൈ​ക്കൂ​ലി ന​ൽ​കി, ഏ​ത് ക​രാ​റി​നാ​ണ് ന​ൽ​കി​യ​തെ​ന്നും വി​വ​ര​മി​ല്ലെ​ന്നും മു​കു​ൾ റോ​ഹ്ത​ഗി വ്യ​ക്ത​മാ​ക്കി.

നി​ക്ഷി​പ്ത താ​ൽ​പ​ര്യ​ങ്ങ​ൾ ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്ക് തു​ര​ങ്കം​വെ​ക്കാ​ൻ അ​മേ​രി​ക്ക​ൻ കോ​ട​തി​ക​ളെ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നും മു​ൻ രാ​ജ്യ​സ​ഭാ എം.​പി​യു​മാ​യ മ​ഹേ​ഷ് ജ​ഠ്മ​ലാ​നി.

കോ​ൺ​ഗ്ര​സ് വ​രി​ക​ൾ​ക്കി​ട​യി​ൽ വാ​യി​ക്കു​ക​യാ​ണെ​ന്നും ജ​ഠ്മ​ലാ​നി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adani groupscorruptionAdani Green Energy
News Summary - Adani was not charged under the US Foreign Corrupt Practices Act -Green Energy Limited
Next Story