അദാനിയല്ല, ശരദ് പവാറാണ് അന്ന് ചർച്ചയ്ക്കുണ്ടായിരുന്നത്; അദ്ദേഹം ഞങ്ങളെ വഞ്ചിച്ചു- ഫഡ്നാവിസ്
text_fieldsമുംബൈ: 2019ൽ മഹാരാഷ്ട്രയിൽ സർക്കാറുണ്ടാക്കുന്നത് സംബന്ധിച്ച് ബി.ജെ.പിയും എൻ.സി.പിയും നടത്തിയ ചർച്ചക്ക് ഇടനിലക്കാരനായി ഗൗതം അദാനി ഉണ്ടായിരുന്നില്ലെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ആ യോഗത്തിൽ പെങ്കടുത്തത് ശരദ് പവാർ ആണ്. എന്നാൽ അദ്ദേഹം എല്ലാവരെയും വഞ്ചിക്കുകയായിരുന്നുവെന്നും ഫഡ്നാവിസ് വെളിപ്പെടുത്തി.
ഗൗതം അദാനിയുടെ മധ്യസ്ഥതയിലാണ് മഹാരാഷ്ട്രയിൽ എൻ.സി.പിയും ബി.ജെ.പിയും ചേർന്ന് സർക്കാറുണ്ടാക്കുന്നതിനായി ചർച്ച നടത്തിയതെന്ന് അജിത് പവാറാണ് വെളിപ്പെടുത്തിയത്.
എന്നാൽ അങ്ങനെയൊരു യോഗം നടന്നിരുന്നു. അതൊരിക്കലും അദാനിയുടെ വസതിയിലായിരുന്നില്ല. അദ്ദേഹവും യോഗത്തിനുണ്ടായിരുന്നില്ല. ഞാനും കേന്ദ്രമന്ത്രി അമിത് ഷാ, ശരദ് പവാർ, പ്രഫുൽ പട്ടേൽ, അജിത് പവാർ എന്നിവരാണ് യോഗത്തിൽ പെങ്കെടുത്തത്.-ഫഡ്നാവിസ് പറഞ്ഞു. സർക്കാർ രൂപവത്കരണത്തിനായുള്ള മാരത്തൺ ചർച്ചയാണ് നടന്നത്. വിവിധ വകുപ്പുകളും മന്ത്രിമാരെ യും കുറിച്ചു വരെ ചർച്ചകൾ പുരോഗമിച്ചു. പദ്ധതി നടപ്പാക്കാനുള്ള ചുമതല എനിക്കും അജിത് കുമാറിനുമായിരുന്നു. എന്നാൽ ശരദ് കവാർ ഉടൻ തന്നെ കളംമാറ്റിച്ചവുട്ടി. ഞങ്ങളത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കാരണം സർക്കാർ രൂപവത്കരിക്കാനുള്ള എല്ലാ പ്ലാനുകളും എൻ.സി.യുടെതായിരുന്നു.-ഫഡ്നാവിസ് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സർക്കാർ രൂപവത്കരണം വൈകുന്നതിനാൽ രാഷ്ട്രപതി ഭരണത്തിന് ശിപാർശ ചെയ്യാനുള്ള ആലോചനയുണ്ടായിരുന്നോ എന്ന ചോദ്യത്തിനും ഫഡ്നാവിസ് മറുപടി നൽകി. രാഷ്ട്രപതി ഭരണം വേണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് കത്ത് നൽകിയത് ശരദ് പവാർ ആണ്. കത്തിന്റെ കരട് തയാറാക്കിയ ശേഷം ശരദ് പവാറിനയച്ചു. ശരദ് പവാർ ചില തിരുത്തലുകൾ വരുത്തി. അതിനു ശേഷം കത്തയച്ചു. ഉദ്ധവ് താക്കറെയുമായി ഒത്തുതീർപ്പിന് എന്തെങ്കിലും സാധ്യതയുണ്ടോ എന്നതിനെക്കുറിച്ച് അസാധ്യമാണെന്നായിരുന്നു ഫഡ്‌നാവിസിന്റെ മറുപടി.
നിയമസഭ തെരഞ്ഞെടുപ്പിൽ മഹായുതിക്ക് ജനങ്ങൾ ശക്തമായ തിരിച്ചടി നൽകും. ഒരിക്കലും മുഖ്യമന്ത്രി കസേര മോഹിക്കുന്നില്ലെന്നും ഏക്നാഥ് ഷിൻഡെയുമായും അജിത് പവാറുമായും കൂടിയാലോചിച്ച് ബി.ജെ.പി കേന്ദ്ര പാർലമെന്ററി ബോർഡ് ആണ് അത് തീരുമാനിക്കേണ്ടതെന്നും ഫഡ്നാവിസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.