മോഹൻ ഭാഗവതിനെ കാണുന്നത് സമാധാനത്തിന് –അർശദ് മദനി
text_fieldsന്യൂഡൽഹി: രാജ്യത്ത് ഹിന്ദുക്കൾക്കും മുസ്ലിംകൾക്കുമിടയിൽ സമാധാനം നില നിർത്താന ാണ് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിനെ കാണുന്നതെന്ന് ജംഇയ്യതുൽ ഉലമായെ ഹിന്ദ് അ ധ്യക്ഷൻ മൗലാന അർശദ് മദനി. ബാബരി ഭൂമി കേസിലെ വിധിയെ തുടർന്ന് രാജ്യത്ത് സമാധാനഭം ഗം വരാതിരിക്കാൻ ഭാഗവത് അടക്കമുള്ള ആർ.എസ്.എസ് നേതാക്കളെ കാണുന്നുണ്ടെന്നും അവരുമായി ചേർന്ന് സംയുക്ത ആഹ്വാനം നടത്തുന്ന കാര്യം ജംഇയ്യതുൽ ഉലമായെ ഹിന്ദ് പരിഗണിക്കുമെന്നും ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ വിളിച്ചു ചേർത്ത വാർത്തസമ്മേളനത്തിൽ മദനി വ്യക്തമാക്കി.
ബുധനാഴ്ച വൈകീട്ട് നാലിന് ആർ.എസ്.എസ് നേതൃത്വവുമായി കൂടിക്കാഴ്ച നിശ്ചയിച്ച മദനി അതിനു മണിക്കൂറുകൾക്ക് മുമ്പ് വാർത്തസമ്മേളനം നടത്തി ബാബരി ഭൂമി കേസുമായി ബന്ധപ്പെട്ട സംഘടന നിലപാട് വ്യക്തമാക്കി. ഇതിനു മുമ്പും ആർ.എസ്.എസ് തലവനുമായി ദയൂബന്തി നേതാവായ അർശദ് മദനി ചർച്ച നടത്തിയിരുന്നു. മുസ്ലിംകളെ മാത്രം ഒഴിവാക്കി മതാടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന തരത്തിൽ പൗരത്വ ബില്ലിനെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊൽക്കത്തയിൽ നടത്തിയ പ്രസംഗത്തെ മദനി അപലപിച്ചു. ഭാഗവത് തന്നോട് നടത്തിയ ചർച്ചയുടെ ചൈതന്യത്തിന് നിരക്കാത്തതാണിത്. ആ തരത്തിെല ഏതു നീക്കത്തെയും തങ്ങൾ എതിർക്കുമെന്നും മദനി പറഞ്ഞു.
മുസ്ലിംകൾ സമാധാന സ്നേഹികളല്ലെങ്കിൽ ബാബരി മസ്ജിദിെൻറ പേരിൽ തങ്ങൾക്ക് തെരുലിറങ്ങാമായിരുന്നു. എന്നാൽ, അതിനു പകരം കോടതിയിലേക്ക് പോയത് രാജ്യത്തിലും കോടതിയിലുമുള്ള വിശ്വാസംകൊണ്ടാണ്. തകർത്ത പള്ളി മുസ്ലിംകളുടേതായിരുന്നില്ലേ എന്നാണ് സുപ്രീംകോടതിക്ക് മുന്നിലുള്ള ചോദ്യം. വിധി അനുകൂലമാകുമെന്ന ശുഭ പ്രതീക്ഷയുണ്ട്. എന്നാൽ, വിധി എന്തായാലും അംഗീകരിക്കും. തുടർന്ന് എല്ലാവരും സമാധാനം കാത്തുസൂക്ഷിക്കണം. അല്ലെങ്കിൽ ഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിനും അതിെൻറ നഷ്ടമുണ്ടാവുമെന്നും മദനി വ്യക്തമാക്കി. ശരീഅത്ത് പ്രകാരം ബാബരി മസ്ജിദ് ഒരു പള്ളിയായിരുെന്നന്നും ഇപ്പോഴും അങ്ങനെയാണെന്നും സർക്കാറോ ഭൂമിയിലെ ഏതെങ്കിലും ശക്തികേളാ മാറ്റാൻ ശ്രമിച്ചാലും ലോകാവസാനം വരെ അതു പള്ളിയായിതന്നെ അവശേഷിക്കുമെന്നും മദനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.