കോവിഡ് പ്രതിരോധം: ഇന്ത്യക്ക് എ.ഡി.ബി 150 കോടി ഡോളർ വായ്പ അനുവദിച്ചു
text_fieldsന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിന് ഇന്ത്യക്ക് 150 കോടി ഡോളർ വായ്പ നൽകാൻ ഏഷ്യൻ ഡെവലപ്മെൻറ് ബാങ്ക് (എ.ഡി. ബി) തീരുമാനിച്ചു.
രോഗം തടയൽ, പ്രതിരോധം, ദരിദ്രർക്കും സാമ്പത്തികമായി ദുർബലരായവർക്കും സാമൂഹിക സംരക്ഷണം എന്നിവ നൽകുന്നതിനാണ് വായ്പ അനുവദിച്ചത്.
ഗുരുതരമായ വെല്ലുവിളിയെ നേരിടാൻ ഇന്ത്യയെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്ന് എ.ഡി.ബി പ്രസിഡന്റ് മസാത്സുഗു അസകാവ പറഞ്ഞു. കോവിഡ് പാക്കേജിെൻറ ഭാഗമാണ് ദ്രുതഗതിയിൽ വിതരണം ചെയ്യുന്ന ഈ വായ്പയെന്ന് അദ്ദേഹം അറിയിച്ചു.
ഇന്ത്യയുടെ കോവിഡ് -19 പ്രതിരോധ പരിപാടികളെ എ.ഡി.ബി പിന്തുണക്കും. രാജ്യത്തെ ദരിദ്രരും ദുർബലരുമായ ജനങ്ങൾക്ക് സഹായമെത്തുന്നുണ്ട് എന്ന് ഉറപ്പാക്കുമെന്നും അസകാവ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.