ഉപ്പ് ക്ഷാമം നുണ –കേന്ദ്രം
text_fieldsന്യൂഡല്‍ഹി: ഉപ്പ് കിട്ടാനില്ളെന്ന ഊഹാപോഹം ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും മറ്റും ഉപ്പുവില കിലോഗ്രാമിന് 400 രൂപ വരെ എത്തിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സാമൂഹിക മാധ്യമങ്ങളിലും മറ്റും ഊഹാപോഹം കത്തിപ്പടര്‍ന്നത്. ഇതോടെ വ്യാപാരികള്‍ തോന്നിയ വിലക്ക് ഉപ്പ് വിറ്റു. ഉപ്പുക്ഷാമത്തിന്‍െറ കഥകൊണ്ട് യു.പിയിലാണ് പലരും വന്‍തുക സമ്പാദിച്ചത്. പരിഭ്രാന്തരാവേണ്ടതില്ളെന്നും ക്ഷാമകഥ ഊഹാപോഹം മാത്രമാണെന്നും ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നിവര്‍ പറഞ്ഞു. ഉപ്പിന്‍െറ ലഭ്യത ഉറപ്പുവരുത്താനുള്ള എല്ലാ അധികാരവും സംസ്ഥാനങ്ങള്‍ക്കുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
ഡല്‍ഹിയില്‍ നോയിഡ, ലക്ഷ്മി നഗര്‍, ചാന്ദ്നിചൗക് എന്നിവിടങ്ങളിലാണ് പ്രചാരണം ശക്തമായത്. രാത്രി വൈകിയും പലചരക്കുകടകള്‍ക്കു മുന്നില്‍ നീണ്ട നിര രൂപപ്പെട്ടു. അതേസമയം, പരിഭ്രാന്തരായ ജനങ്ങള്‍ ആവശ്യത്തിലധികം ശേഖരിച്ചതോടെ ഉപ്പ് ലഭിക്കാതായി. കടകളില്‍ വില കുത്തനെ കൂട്ടിയതോടെ ഡല്‍ഹിയില്‍ പലഭാഗങ്ങളിലും ചെറിയ സംഘര്‍ഷമുണ്ടായി. ജാമിഅ നഗറില്‍ പൊലീസ് വാഹനത്തിനുനേരെ ജനക്കൂട്ടം കല്ളെറിയുകയും ജസോല, ശാഹിന്‍ബാഗ് എന്നിവടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു.
അതേസമയം, ഡല്‍ഹി ഭക്ഷ്യ വിതരണ മന്ത്രി ഇംറാന്‍ ഹുസൈന്‍െറ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്രുടെ അടിയന്തര യോഗം ചേര്‍ന്ന് അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.