Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 5:41 AM IST Updated On
date_range 15 Sept 2018 12:09 PM ISTമഹാരാഷ്ട്രയില്‍ കിണറ്റില്‍നിന്ന് ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തി
text_fieldsbookmark_border
മുംബൈ: മഹാരാഷ്ട്രയിലെ യവത്മലില്‍ കിണറ്റില്‍ ആയിരത്തോളം ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തി. നൈലോണ്‍ ബാഗുകളില്‍ കല്ലുകെട്ടി കയറിട്ട് താഴ്ത്തിയ നിലയിലായിരുന്നു. സായി ക്ഷേത്രത്തിന് അടുത്തുള്ള കിണർ വൃത്തിയാക്കുന്നതിനിടെയാണ് കണ്ടെത്തിയത്. മൂന്നുവര്‍ഷം മുമ്പ് തയാറാക്കിയ യഥാര്‍ഥ ആധാര്‍ കാര്‍ഡുകളാണ് ഇവയെന്ന് യവത്മല്‍ ജില്ല കലക്ടര്‍ രാജേഷ് ദേശ്മുഖ് പറഞ്ഞു. ലൊഹറ ഗ്രാമവാസികളുടേതാണ് ആധാര്‍ കാര്‍ഡുകള്‍. അന്വേഷണത്തിന് ഉത്തരവിട്ടതായി കലക്ടര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story