ആധാറിന് വയസ്സ് തെളിയിക്കുന്ന രേഖകൾ നിർബന്ധമില്ല
text_fieldsന്യൂഡൽഹി: ആധാർ എടുക്കാൻ വയസ്സ് തെളിയിക്കുന്ന രേഖകൾ നിർബന്ധമില്ലെന്ന് മുതിർന്ന യു.െഎ.ഡി.എ.െഎ (യുനീക് െഎഡൻറിഫിക്കേഷൻ അതോറിറ്റി ഒാഫ് ഇന്ത്യ) ഉദ്യോഗസ്ഥൻ അറിയിച്ചു. എന്നാൽ, രജിസ്റ്റർ ചെയ്തശേഷം ഒരു വ്യക്തിക്ക് ജനന തീയതി തിരുത്തണമെങ്കിൽ നിയമാനുസൃത രേഖകൾ ഹാജരാക്കണം.
രാജ്യത്തെ നിരവധി ജനങ്ങൾ അവരുടെ കൃത്യമായ ജനന തീയതി അറിയാത്തവരോ ജനന സർട്ടിഫിക്കറ്റ് ഇല്ലാത്തവരോ ആണെന്നും ഇത്തരം കേസുകളിൽ അവർ പറയുന്ന വയസ്സും തീയതിയും സ്വീകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.ചില ഗ്രാമങ്ങളിൽ നിരവധി പേരുടെ ആധാർ കാർഡിൽ ജനന തീയതി ജനുവരി ഒന്ന് എന്ന് രേഖപ്പെടുത്തിയെന്ന റിേപ്പാർട്ടുകളോടുള്ള പ്രതികരണമായാണ് ഇക്കാര്യം അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.