ആധാർ എടുക്കാൻ മൂന്നു മാസംകൂടി അനുവദിച്ചു
text_fieldsന്യൂഡൽഹി: സബ്സിഡിയും മറ്റ് സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്നതിന് ആധാർ എടുക്കാനുള്ള കാലാവധി കേന്ദ്ര സർക്കാർ മൂന്നു മാസംകൂടി നീട്ടി. സെപ്റ്റംബർ 30ൽനിന്ന് 2017 ഡിസംബർ 31 വരെയാണ് സമയപരിധി നീട്ടിനൽകിയത്. പാചക വാതകം, മണ്ണെണ്ണ, വളം, പൊതുവിതരണ സാധനങ്ങൾ തുടങ്ങി 35 മന്ത്രാലയങ്ങൾക്കു കീഴിൽ വരുന്ന 135 പദ്ധതികളുടെ ആനുകൂല്യത്തിന് ആധാർ വേണമെന്ന് സർക്കാർ നിഷ്കർഷിച്ചിട്ടുണ്ട്.
ഇൗ ആനുകൂല്യം എല്ലാവർക്കും ലഭ്യമാക്കുന്നതിനായാണ് തീയതി നീട്ടുന്നതെന്ന് ഇലക്ട്രോണിക്സ് -വിവര സാേങ്കതിക മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ആനുകൂല്യങ്ങൾക്ക് അർഹരായ, ഇതുവരെ ആധാർ നമ്പർ ലഭിക്കാത്തതോ അപേക്ഷിക്കാത്തതോ ആയവർക്കുവേണ്ടി വേണ്ടി മാത്രമാണ് തീയതി ദീർഘിപ്പിക്കുന്നതെന്നും ഇൗ കാലയളവിൽ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.