ആധാർ ഇനി പാൻ നമ്പറുമായി ബന്ധിപ്പിക്കാം; എളുപ്പത്തിൽ
text_fieldsന്യൂഡൽഹി: ഇനീഷ്യൽ വില്ലനായതുമൂലം ആധാറും പാൻ നമ്പറുമായി ബന്ധിപ്പിക്കാൻ കഴിയാത്തവർ വിഷമിക്കേണ്ട. പ്രശ്നപരിഹാരത്തിന് ആദായ നികുതി വകുപ്പ് പരിഹാരം കണ്ടെത്തി. പാൻ കാർഡ് സ്കാൻചെയ്ത് ആധാർ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തോ ഒറ്റത്തവണ പാസ്വേഡ് (ഒ.ടി.പി) വഴിയോ ആധാർ നമ്പർ പാൻ നമ്പറുമായി ബന്ധിപ്പിക്കാം.
ഇത്തവണ മുതൽ ആദായ നികുതി റിേട്ടൺ സമർപ്പിക്കുന്നതിന് ആധാർ നിർബന്ധമാക്കിയത് പലർക്കും തിരിച്ചടിയായിരുന്നു. പേരിലെ വ്യത്യാസം കാരണം ഭൂരിഭാഗം പേർക്കും ഇവ തമ്മിൽ ബന്ധിപ്പിക്കാൻ കഴിഞ്ഞില്ല. പാൻ കാർഡിൽ പേരിലെ ഇനീഷ്യലിെൻറ പൂർണരൂപം നിർബന്ധമാണ്. എന്നാൽ, ആധാർ കാർഡിൽ ഇനീഷ്യൽ ഉപയോഗിക്കാം. ആധാർ കാർഡിലെ പേരും പാൻ കാർഡിലെ പേരും തമ്മിലെ ഇൗ വ്യത്യാസമാണ് വില്ലനായത്. ഇതിന് പരിഹാരമായാണ് പുതിയ മാർഗം ആവിഷ്കരിച്ചിരിക്കുന്നത്. പേരിൽ വ്യത്യാസമുള്ള നികുതി ദായകർ uidai.gov.in എന്ന വെബ്സൈറ്റിൽ ‘ആധാർ അപ്ഡേറ്റ്’ എന്ന വിഭാഗത്തിൽ പോയി പേര് മാറ്റുന്നതിനുള്ള അപേക്ഷ സമർപ്പിക്കുകയാണ് ഇതിന് വേണ്ടത്. പേര് തെളിയിക്കാൻ പാൻകാർഡിെൻറ പകർപ്പ് അപ്ലോഡ് ചെയ്യണം. ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറും കൈവശമുണ്ടായിരിക്കണം.
ഇ-ഫയലിങ് പോർട്ടലിൽ ഒ.ടി.പി സംവിധാനം ഏർപ്പെടുത്തുകയാണ് ആദായ നികുതി വകുപ്പ് ആലോചിക്കുന്ന രണ്ടാമത്തെ മാർഗം. രണ്ട് കാർഡിലെയും ജനന തീയതി ഒന്നാണെങ്കിലേ ഇത് ഉപയോഗിക്കാൻ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.