ആധാർ ഉപയോഗിച്ച് വ്യക്തിയെ പിന്തുടരാനാവില്ല -അതോറിറ്റി
text_fieldsന്യൂഡൽഹി: ആധാർ ഉപയോഗിച്ച് ജനത്തെ പിന്തുടരാൻ ആവില്ലെന്ന് ആധാർ കാർഡ് നൽകുന്ന ‘സവിശേഷ തിരിച്ചറിയൽ അതോറിറ്റി’ (യു.െഎ.ഡി.എ.െഎ) സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. ആധാറുമായി ബന്ധപ്പെട്ട് സ്വകാര്യത മൗലികാവകാശമാണോ എന്ന വിഷയത്തിൽ നിലപാട് വ്യക്തമാക്കുകയായിരുന്നു അതോറിറ്റി.
ആധാർ ആളുകളെ നിരീക്ഷിക്കാനും പിന്തുടരാനും ഉപയോഗിക്കാതിരിക്കാൻ നിയമത്തിലും സംവിധാനത്തിലും സുരക്ഷക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അതോറിറ്റിക്ക് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അവകാശപ്പെട്ടു. ഒാൺലൈൻ യുഗത്തിൽ ഒന്നും സ്വകാര്യമായി ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ സമാഹരിച്ച സ്ഥിതിവിവരങ്ങളുടെ സംരക്ഷണത്തിന് കരട് നിയമമുണ്ടാക്കാൻ മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ അധ്യക്ഷനായ വിദഗ്ധ സമിതിയെ കേന്ദ്ര സർക്കാർ നിേയാഗിച്ചിട്ടുണ്ടെന്നും മേത്ത സുപ്രീംകോടതിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.