Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅധിർ രഞ്ജൻ ചൗധരിയുടെ...

അധിർ രഞ്ജൻ ചൗധരിയുടെ സസ്​പെൻഷൻ ജനാധിപത്യ വിരുദ്ധമെന്ന് കോൺഗ്രസ്

text_fields
bookmark_border
Adhir Ranjan Chowdhury
cancel

ന്യൂഡൽഹി: നരേന്ദ്ര മോദിയെ വിമർശിച്ച കോൺഗ്രസ് ലോക്സഭ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ സസ്​പെൻഷനിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. സസ്​പെൻഷൻ നടപടി വിശ്വസിക്കാൻ സാധിക്കാത്തതും ജനാധിപത്യ വിരുദ്ധവുമെന്ന് കോൺഗ്രസ് പ്രതികരിച്ചു.

പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവിനെ സസ്പെൻഡ് ചെയ്യുന്നത് ലോക്സഭയുടെ ചരിത്രത്തിൽ ആദ്യമാണ്. ഏകാധിപത്യ നടപടിയെ അപലപിക്കുന്നുവെന്നും ലോക്സഭയിലെ കോൺഗ്രസ് വിപ്പ് മാണിക്കം ടാഗോർ പ്രതികരിച്ചു.

സസ്പെൻഷൻ നടപടിയിൽ ശക്തമായ പ്രതിഷേധിക്കാനാണ് കോൺഗ്രസിന്‍റെ തീരുമാനം. പ്രതിപക്ഷ സഖ്യമായ ഇൻഡ്യയുടെയും കോൺഗ്രസിന്‍റെയും യോഗം രാവിലെ പാർലമെന്‍റിൽ ചേരാൻ തീരുമാനിച്ചിട്ടുണ്ട്. സസ്പെൻഷൻ കാലയളവിനെ കുറിച്ചുള്ള തീരുമാനം പ്രിവിലേജ് കമ്മിറ്റിയാണ് എടുക്കേണ്ടത്.

ലോക്സഭയിൽ മോദിക്കെതിരെ രൂക്ഷ വിമർശനമാണ് അധിർ രഞ്ജൻ ചൗധരി ഇന്നലെ ഉയർത്തിയത്. ധൃതരാഷ്ട്രർക്ക് അന്ധത ബാധിച്ച സമയത്താണ് പാഞ്ചാലി വസ്ത്രാക്ഷേപം നടന്നത്. രാജാവ് അന്ധനായാൽ ഹസ്തിനപുരിയിലും മണിപ്പൂരിലും ഇത് നടക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. മണിപ്പൂരിൽ ഓരോ ദിവസവും ഓരോ വിധവകൾ സൃഷ്ടിക്കപ്പെടുകയാണ്. മോദിക്ക് യുറോപ്യൻ പാർലമെന്റിൽ സ്വീകരണം ലഭിക്കുമ്പോൾ മണിപ്പൂർ വിഷയവും ഉയർന്നു വന്നിരുന്നുവെന്ന് ചൗധരി പറഞ്ഞു.

കോടികൾ മോഷ്ടിച്ച നീരവ് മോദി വിദേശത്തേക്ക് കടന്നു കളഞ്ഞുവെന്നാണ് ഞങ്ങൾ കരുതിയത്. പക്ഷെ, നീരവ് മോദി നരേന്ദ്ര മോദിയായി സഭയിൽ ഇരിക്കുകയാണല്ലോ എന്നും ചൗധരി പരാമർശിച്ചിരുന്നു.

പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിന്റെ ശക്തി കൊണ്ടാണ് മോദി ഇന്ന് സഭയിലെത്തിയതെന്നും ചൗധരി പറഞ്ഞു. ഞങ്ങളാരും അവിശ്വാസപ്രമേയത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടത്. അതിൽ നിന്നും അദ്ദേഹം ഒഴിഞ്ഞ് മാറിയതോടെയാണ് അവിശ്വാസപ്രമേയം കൊണ്ടു വന്നതെന്നും അധിർ രഞ്ജൻ ചൗധരി പറഞ്ഞിരുന്നു.

പ്രസംഗത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെയും കേന്ദ്ര മന്ത്രിമാരുടെയും പ്രസംഗം തടസപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി മോദിയെ വിമർശിച്ച അധിർ രഞ്ജൻ ചൗധരിയെ ലോക്സഭയിൽ നിന്നും സസ്പെൻഡ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Adhir Ranjan ChowdhuryCongress
News Summary - Adhir Ranjan Chowdhury suspension: Congress says action 'undemocratic'
Next Story