മാലേഗാവ് സ്ഫോടന കേസ് പ്രതി പ്രജ്ഞ്യ സിങ് ഠാക്കൂർ ബി.ജെ.പി സ്ഥാനാർഥി
text_fieldsഭോപാൽ: മാലേഗാവ് സ്ഫോടന കേസ് പ്രതി സന്യാസിനി പ്രജ്ഞ സിങ് ഠാകുർ ബി.ജെ.പിയിൽ ചേർന് നു. അവർ ഭോപാലിൽ ബി.ജെ.പി സ്ഥാനാർഥിയായി ജനവിധി തേടും. ഇവിടെ മുതിർന്ന നേതാവും മധ്യപ ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിങ് ആണ് കോൺഗ്രസ് സ്ഥാനാർഥി.
ബി.ജെ.പി ആക്രമണോത്സുക ഹിന്ദുത്വത്തിെന മറയില്ലാതെ ആേശ്ലഷിക്കാൻ തയാറാണെന്ന സന്ദേശമാണ് പ്രജ്ഞ സിങ് ഠാകുറിെൻറ പാർട്ടി പ്രവേശം വ്യക്തമാക്കുന്നത്. ഇതോടെ ‘ഹിന്ദുത്വ ഭീകരത’ ഭോപാലിലും മധ്യപ്രദേശിലും പ്രധാന തെരഞ്ഞെടുപ്പ് ചർച്ചയാകും. 1989മുതൽ കാവി രാഷ്ട്രീയത്തോടൊപ്പമാണ് ഭോപാൽ.
ഏഴുപേർ കൊല്ലപ്പെട്ട 2008ലെ മാലേഗാവ് സ്ഫോടനക്കേസിലെ പ്രതി മുൻ എ.ബി.വി.പി നേതാവ് പ്രജ്ഞ സിങ് ഠാകുറിനെ പിന്നീട് കുറ്റമുക്തയാക്കി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അനുബന്ധ കുറ്റപത്രം സമർപ്പിക്കുകയാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.