Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2017 11:13 PM IST Updated On
date_range 6 Sept 2017 11:13 PM ISTകൊലപാതക കേസ്: ജെ.ഡി.യു മുൻ എം.എൽ.എയുടെ മകന് ജീവപരന്ത്യം തടവ്
text_fieldsbookmark_border
പട്ന: ജെ.ഡി.യു മുൻ എം.എൽ.എ മനോരമ ദേവിയുടെ മകന് കൊലപാതക കേസിൽ ജീവപര്യന്തം തടവ്. ജെ.ഡി.യു മുൻ എം.എൽ.എയായ മനോരമ ദേവിയുടെ മകൻ റോക്കി യാദവിനെയാണ് ഗയ ജില്ലാ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നത്. റോക്കിയുടെ പിതാവ് ബിന്തി യാദവിനെ അഞ്ച് വർഷത്തെ ശിക്ഷയും നൽകിയിട്ടുണ്ട്.
12ാം ക്ലാസ് വിദ്യാർഥിയായിരുന്ന ആദിത്യ സച്ചിദേവ് തെൻറ വാഹനത്തെ മറികടന്നെന്ന് ആരോപിച്ച് റോക്കിയും കൂട്ടരും കൂടി വധിച്ചുവെന്നാണ് പൊലീസ് കേസ്. റോക്കിക്കും പിതാവിനും പുറമേ ഇവരുടെ ബന്ധു തെന്നി യാദവ്, മനോരമ ദേവിയുടെ സുരക്ഷ ഉദ്യോഗസ്ഥൻ രാജേഷ് കുമാർ എന്നിവരും കേസിൽ പ്രതികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story