താക്കറെ പൗത്രനെ മത്സരിപ്പിക്കാൻ സമ്മർദം
text_fieldsമുംബൈ: ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ മകനും യുവസേന പ്രസിഡൻറുമായ ആദിത്യ ത ാക്കറെയെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ പാർട്ടി നേതാക്കളുടെ സമ്മർദം. ലോക്സഭയ ിലേക്കോ നിയമസഭയിലേക്കോ 28കാരനായ ആദിത്യ മത്സരിക്കണമെന്നാണ് നേതാക്കളുടെ ആവശ്യ ം. ആദിത്യ ഇറങ്ങിയാൽ താക്കറെ കുടുംബത്തിൽനിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ വ്യക്തിയായി മാറും.
യുവതലമുറയെ പാർട്ടിയിലേക്ക് ആകർഷിക്കാൻ കോൺഗ്രസിൽ രാഹുൽ ഗാന്ധി, സമാജ് വാദി പാർട്ടിയിൽ അഖിലേഷ് യാദവ് എന്നിവരെപ്പോലെ ബാൽ താക്കറെയുടെ ചെറുമകൻ ആദിത്യയെ ശിവസേന തെരഞ്ഞെടുപ്പ് രംഗത്തിറക്കണമെന്നാണ് നേതാക്കളുടെ ആഗ്രഹം. ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയാണ് മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പും. സേനാഭവൻ സ്ഥിതിചെയ്യുന്ന മാഹിം മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് ആദിത്യ മത്സരിക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നു.
എന്നാൽ, ലോക്സഭയിലേക്ക് മത്സരിക്കണമെന്നാണ് തലമുതിർന്ന നേതാക്കൾ ആവശ്യപ്പെടുന്നത്. വിദ്യാർഥി സംഘടനയായ യുവസേനയുടെ തലവനായ ആദിത്യ താക്കെറയെ കഴിഞ്ഞവർഷമാണ് ശിവസേനയുടെ ദേശീയ നിർവാഹക സമിതിയിൽ ഉൾപ്പെടുത്തിയത്. ഇൗയിടെ ബി.ജെ.പിയുമായി നടന്ന സഖ്യ ചർച്ചയിലടക്കം പ്രധാന വേദികളിലെല്ലാം ആദിത്യ പങ്കാളിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.