കൗൺസിൽ ഉപതെരഞ്ഞെടുപ്പ്: യോഗി ആദിത്യനാഥ് നാമനിർദേശ പത്രിക സമർപ്പിച്ചു
text_fieldsലഖ്നോ: ഉത്തര്‍പ്രദേശിൽ നടക്കാനിരിക്കുന്ന നിയമസഭാ കൗൺസിൽ ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മത്സരിക്കും. യോഗി ആദിത്യനാഥ് ഉൾപ്പെടെ യു.പി മന്ത്രിസഭയിലെ മൂന്ന് പേർ നാമനിർദേശ പത്രിക സമർപ്പിച്ചു. മന്ത്രിമാരായ മോഹിൻ റാസ, സ്വതന്ത്രദേവ് സിങ് എന്നിവരാണ് പത്രിക സമർപ്പിച്ച മറ്റുള്ളവർ. ബി.ജെ.പിയുടെ പുതിയ സംസ്ഥാന അധ്യക്ഷൻ മഹേന്ദ്ര നാഥ് പാണ്ഡെയും ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാണ്.
നിലവില്‍ ഇവര്‍ മൂന്നു പേരും ഉത്തര്‍പ്രദേശിലെ നിയമസഭാംഗങ്ങളല്ല. നിലവിൽ ആദിത്യനാഥ് ഗോരഖ്പൂര്‍ എം.പിയാണ്. അയോഗ്യത ഒഴിവാക്കപ്പെടാന്‍ നിയമനിര്‍മാണ കൗണ്‍സില്‍, നിയമസഭ ഇവയില്‍ ഏതിലെങ്കിലും ഒന്നിൽ അംഗമാകേണ്ടതുണ്ട്.
പത്രിക പിൻവലിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 8 ആണ്. സെപ്റ്റംബർ 15 നാണ് വോട്ടെടുപ്പ്. അന്ന് തന്നെ ഫലം പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.