Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചന്ദ്രശേഖറിനെതിരെ...

ചന്ദ്രശേഖറിനെതിരെ എൻ.എസ്​.എ ചുമത്തിയതിനെതിരെ രൂക്ഷ വിമർശനം

text_fields
bookmark_border
chandrasekhar
cancel

ന്യൂ​ഡ​ൽ​ഹി: ഹൈ​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​തി​ന്​ പി​ന്നാ​ലെ ഭീം ​ആ​ർ​മി നേ​താ​വ്​ ച​ന്ദ്ര​ശേ​ഖ​റി​ന്​ മേ​ൽ ദേ​ശീ​യ സു​ര​ക്ഷ നി​യ​മം (എ​ൻ.​എ​സ്.​എ) ചു​മ​ത്തി​യ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി.​ജെ.​പി സ​ർ​ക്കാ​റി​​െൻറ ന​ട​പ​ടി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം. ഇ​തി​നെ​തി​രെ എ​ല്ലാ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളും ശ​ബ്​​ദ​മു​യ​ർ​ത്ത​ണ​മെ​ന്ന്​ ക​മ്മി​റ്റി ഫോ​ർ ദ ​ഡി​ഫ​ൻ​സ്​ ഒാ​ഫ്​ ഭീം ​ആ​ർ​മി (സി.​ഡി.​ബി.​എ) ആ​വ​ശ്യ​െ​പ്പ​ട്ടു. ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ​ടി​ക്കെ​തി​രെ ഒാ​ൺ​ലൈ​ൻ ഒ​പ്പ്​ ശേ​ഖ​ര​ണ​വും ആ​രം​ഭി​ച്ചു. 

നീ​ണ്ട നി​യ​മ പോ​രാ​ട്ട​ത്തി​ന്​ ശേ​ഷം ന​വം​ബ​ർ ര​ണ്ടി​നാ​ണ്​ ച​ന്ദ്ര​ശേ​ഖ​റി​ന്​ അ​ല​ഹാ​ബാ​ദ്​ ഹൈ​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ച​ന്ദ്ര​ശേ​ഖ​റി​നും മൂ​ന്ന്​ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും എ​തി​രാ​യ കേ​സ്​ രാ​ഷ്​​ട്രീ​യ​പ്രേ​രി​ത​മെ​ന്ന പ​രാ​മ​ർ​ശം കോ​ട​തി ന​ട​ത്തി​യ​ത്​ സ​ർ​ക്കാ​റി​ന്​ തി​രി​ച്ച​ടി​യാ​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ്​ സ​ഹാ​ര​ൺ​പു​ർ ജി​ല്ല അ​ധി​കൃ​ത​ർ എ​ൻ.​എ​സ്.​എ നി​യ​മം ചു​മ​ത്തി​യ​ത്. ജാ​മ്യ​ത്തി​ന്​ ശ്ര​മി​ച്ചാ​ൽ ഇൗ ​ക​രി​നി​യ​മം ചു​മ​ത്തു​മെ​ന്ന്​ ജ​യി​ലി​ൽ കി​ട​ക്ക​വേ ച​ന്ദ്ര​ശേ​ഖ​ർ അ​യ​ച്ച ക​ത്തി​ൽ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്ന​താ​യും സി.​ഡി.​ബി.​എ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ജ​യി​ൽ അ​ധി​കൃ​ത​രി​ൽ നി​ന്ന്​ ഇ​തു​സം​ബ​ന്ധി​ച്ച സൂ​ച​ന ല​ഭി​ച്ചി​രു​ന്ന​താ​യാ​ണ്​ ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞ​ത്. ഇ​ത്​ ത​ങ്ങ​ൾ ഇൗ ​വ​ർ​ഷം സെ​പ്​​റ്റം​ബ​ർ 12ന്​ ​ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും സി.​ഡി.​ബി.​എ ഭാ​ര​വാ​ഹി​ക​ളാ​യ സ​ഞ്​​ജീ​വ്​ മാ​ത്തൂ​ർ, പ്ര​ദീ​പ്​ ന​ർ​വാ​ൽ, പ്ര​വീ​ൺ വ​ർ​മ എ​ന്നി​വ​ർ പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nsaAdityanathGovernmentmalayalam newsBhim ArmyChandrashekhar
News Summary - Adityanath Government Slaps NSA on Bhim Army’s Chandrashekhar, Activists Cry Foul- India news
Next Story