‘അയോധ്യ, കാശി, മഥുര’: ഈ മൂന്നുസ്ഥലങ്ങളാണ് രാജ്യത്തെ ഹിന്ദു സമൂഹം ആവശ്യപ്പെടുന്നതെന്ന് യോഗി ആദിത്യനാഥ്
text_fieldsവീണ്ടും വിവാദ പ്രസ്താവനയുമായി യോഗി ആദിത്യനാഥ് രംഗത്ത്. അയോധ്യ, കാശി, മഥുര എന്നീ മൂന്ന് സ്ഥലങ്ങളാണ് രാജ്യത്തെ ഹിന്ദു സമൂഹം ആവശ്യപ്പെടുന്നതെന്ന് യോഗി നിയമസഭയിൽ പറഞ്ഞു. ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ടയിൽ ഇനി മഥുരയിലെ കൃഷ്ണ ജന്മഭൂമിയാണെന്ന് യോഗി വെളിപ്പെടുത്തി. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ പരാമർശിച്ചുകൊണ്ടാണ് യോഗിയുടെ വിവാദ പ്രസ്താവന.
അയോധ്യ രാജ്യം മുഴുവന്‍ അതിയായ സന്തോഷത്തോടെ സ്വീകരിച്ചതായി യോഗി അവകാശപ്പെട്ടു. നൂറ്റാണ്ടുകളോളം അയോധ്യ അനീതികൾ നേരിട്ടു. വിശദമായി പറഞ്ഞാൽ 5000 വർഷം നീണ്ടുനിന്ന അനീതിയാണത്. പാണ്ഡവരും ഇത്തരം അനീതി നേരിട്ടു.
കൃഷ്ണൻ കൗരവരുടെ അടുത്തുപോയി ഒരു ഒത്തുതീർപ്പിനു ശ്രമിച്ചു. എല്ലാ സ്ഥലവും നിങ്ങൾ പിടിച്ചുവച്ചോളൂ, അഞ്ച് ഗ്രാമങ്ങളെങ്കിലും തരണമെന്നായിരുന്നു ആവശ്യം. ഇതിന്, ദുര്യോധനൻ തയ്യാറായില്ല. ഇപ്പോൾ, അയോധ്യ, കാശി, മഥുര ഈ മൂന്ന് സ്ഥലങ്ങളാണ് ചോദിക്കുന്നത്. ഇത്, ഹിന്ദു വിശ്വാസത്തിന്റെ മൂന്ന് കേന്ദ്രങ്ങളാണ്.
അയോധ്യയില്‍ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ നേരത്തേ തന്നെ നടക്കുമായിരുന്നു. പക്ഷേ അയോധ്യ, മഥുര, കാശി എന്നവിടങ്ങളിലെ വികസനം തടസപ്പെടുത്തുന്ന സമീപനമാണ് മുൻസർക്കാരുകൾ സ്വീകരിച്ചത്. ഈ മൂന്നിടങ്ങളും ഹിന്ദു സമൂഹത്തിന് ഏറെ പ്രധാനപ്പെട്ടവയാണെന്നും യോഗി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.