ഷാഹി ഈദ്ഗാഹ് മസ്ജിദ് നീക്കം ചെയ്യണമെന്ന പൊതുതാൽപര്യ ഹരജിയിൽ വിധി പറയുന്നത് മാറ്റിവെച്ചു
text_fieldsപ്രയാഗ്‌രാജ്: മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദ് ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്താണ് നിർമ്മിച്ചതെന്നും പള്ളി നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജിയിൽ വിധി പറയുന്നത് അലഹബാദ് ഹൈക്കോടതി തിങ്കളാഴ്ച മാറ്റിവെച്ചു. മഹേക് മഹേശ്വരി എന്നയാൾ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് പ്രിതിങ്കർ ദിവാക്കറും ജസ്റ്റിസ് അശുതോഷ് ശ്രീവാസ്തവയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വിധി പറയുന്നത് മാറ്റിവെച്ചത്.
കേസിൽ വാദം കേൾക്കുന്നത് സെപ്തംബർ നാലിലേക്കാണ് മാറ്റിയത്. ഭൂമി ഹിന്ദുക്കൾക്ക് വിട്ടുനൽകണമെന്നും ഭൂമിയിൽ ക്ഷേത്രം പണിയാൻ ട്രസ്റ്റ് രൂപീകരിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.
മാത്രവുമല്ല, ഹർജി തീർപ്പാക്കുന്നതുവരെ ആഴ്ചയിലെ ചില ദിവസങ്ങളിലും ഉത്സവ സമയത്തും ഹിന്ദുക്കൾക്ക് പള്ളിയിൽ ആരാധന നടത്താനുള്ള അനുമതിയും ഹർജിക്കാരൻ ഉന്നയിച്ചിരുന്നു. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഖനനം നടത്തണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.