കർണാടകയിലെ വിവിധ നഗരങ്ങളിൽ ഭരണഘടന ആമുഖ മാതൃക സ്ഥാപിക്കും
text_fieldsബംഗളൂരു: കർണാടകയിലെ 11 നഗരങ്ങളിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖ മാതൃക സ്ഥാപിക്കും. ഭരണഘടനയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണിത്. പത്തടി ഉയരത്തിലും ആറടി വീതിയിലും ഗ്രാനൈറ്റിലാണ് അക്ഷരങ്ങൾ കൊത്തിയെടുക്കുക. ഇതിൽ കന്നടയും ഇംഗ്ലീഷുമുണ്ടാകും.
ബംഗളൂരുവിൽ 50 ലക്ഷം രൂപ ചെലവിലും മറ്റു നഗരങ്ങളിൽ 25 ലക്ഷം രൂപ വീതം മുടക്കിയുമാണ് സ്ഥാപിക്കുക. ബംഗളൂരു, മൈസൂരു, മംഗളൂരു, കലബുറഗി, തുമകൂരു, ഹുബ്ബള്ളി, ദാവൺഗരെ, ബെളഗാവി, ബള്ളാരി, ശിവമൊഗ്ഗ, വിജയനഗര എന്നിവിടങ്ങളിലെ പ്രധാന പാർക്കുകളിലാവും മാതൃക സ്ഥാപിക്കാനുള്ള ഇടം കണ്ടെത്തുക. അടുത്ത റിപ്പബ്ലിക് ദിനാഘോഷത്തിൽ ഉദ്ഘാടനം ചെയ്യാനാണ് സാമൂഹിക ക്ഷേമ വകുപ്പ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.