ബിരുദ പരീക്ഷാ ഫലത്തിന് മുമ്പ് അലീഗഢിൽ പ്രവേശനം: ഹാരിസ് ബീരാൻ എം.പി വൈസ് ചാൻസലർക്ക് കത്തയച്ചു
text_fieldsന്യൂഡൽഹി: കേന്ദ്ര സർവകലാശാലകളിലെ അവസാന വർഷ ബിരുദ വിദ്യാർഥികളുടെ തുടർപഠനം സാധ്യമാകും വിധം അലീഗഢിൽ പ്രവേശന നടപടികൾ ക്രമീകരിക്കണമെന്നാവശ്യപ്പെട്ട് ഹാരിസ് ബീരാൻ എം.പി അലീഗഢ് മുസ്‍ലിം സർവകലാശാല വൈസ് ചാൻസലർ പ്രഫ. നെയ്മ ഖാത്തൂന് കത്തയച്ചു.
ഡൽഹിയിലെ കേന്ദ്ര സർവകലാശാലകളിൽ പരീക്ഷ ഫലം വരും മുമ്പേ അലീഗഢ് മുസ്‍ലിം സർവകലാശാല ബിരുദാനന്തര പ്രവേശന നടപടികളിലേക്ക് കടന്നത് വിദ്യാർഥികളിൽ ആശങ്കയുണ്ടാക്കിയിരന്നു. പരീക്ഷ ഫലം വൈകുന്നവരുടെ മാർക്ക് ലിസ്റ്റ് സർവകലാശാലയിൽ സമർപ്പിക്കുന്നതിന് സാവകാശം നൽകി അവർക്കും പ്രവേശനം നൽകണമെന്ന് ഹാരിസ് ബീരാൻ ആവശ്യപ്പെട്ടു.
ജാമിഅ മില്ലിയ്യ ഇസ്‍ലാമിയ, ഡൽഹി സർവകലാശാല എന്നിവിടങ്ങളിലെ അവസാന വർഷ ബിരുദ പരീക്ഷ ഫലം പ്രഖ്യാപിക്കാത്തതിനെ തുടർന്ന് നിരവധി വിദ്യാർഥികളുടെ തുടർപഠനം ആശങ്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.