Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വാ​ശ്രയ കോളജ്​...

സ്വാ​ശ്രയ കോളജ്​ പ്രവേശനം: ​േമൽനോട്ട സമിതിക്ക്​ അധികാരം

text_fields
bookmark_border
സ്വാ​ശ്രയ കോളജ്​ പ്രവേശനം: ​േമൽനോട്ട സമിതിക്ക്​ അധികാരം
cancel

ന്യൂഡൽഹി: സ്വാശ്രയ കോളജുകളിലെ പ്രവേശനകാര്യങ്ങളിൽ സ്വമേധയാ ഇട​െപടാനും നടപടിയെടുക്കാനും സർക്കാർ നിയോഗിച്ച പ്രവേശന മേൽനോട്ട സമിതിക്ക്​ അധികാരമുണ്ടെന്ന്​ സുപ്രീംകോടതി വിധിച്ചു. കരുണ, കണ്ണൂർ സ്വാ​ശ്രയ മെഡിക്കൽ കോളജുകളിലെ 2015ലെ പ്രവേശനവുമായി ബന്ധപ്പെട്ട്​ കേരള ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവ്​ ശരിവെച്ചാണ്​ സുപ്രീംകോടതി വിധി.

കേരളത്തിലെ പ്രഫഷനൽ കോളജുകളി​ലെ തലവരി നിരോധന, ഫീസ്​ നിർണയ നിയമത്തിലെ 4(6), 4(7) വകുപ്പുകൾ മേൽനോട്ട സമിതിക്ക്​ നൽകിയ അധികാരം ഹൈകോടതി ശരിവെച്ചിരുന്നു. പ്രവേശനം നേടിയ വിദ്യാർഥികളുടെ പട്ടിക മുൻകൂറായി ചോദിക്കാൻ അധികാരമുണ്ടെന്ന ഹൈകോടതി വിധി അംഗീകരിക്കുകയാണെന്ന്​ ജസ്​റ്റിസ്​ എൽ. നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച്​ ഉത്തരവിൽ ചൂണ്ടിക്കാട്ടി.

സമിതിയുടെ അധികാരം നിയമസഭ ബോധപൂർവം വെട്ടിച്ചുരുക്കാതിരുന്നതാണെന്ന്​ ഉത്തരവ്​ തുടർന്നു. സമിതിക്ക്​ വകവെച്ചുകൊടുത്ത അധികാരങ്ങളായ മേൽനോട്ടത്തിലും മാർഗനിർദേശത്തിലും സ്വമേധയാ നടപടിയെടുക്കാനാകുമെന്നും കോടതി വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:supremcourt
News Summary - Admission to Self-financing Colleges issue
Next Story