അടൂരിന് പിന്തുണയേറുന്നു: ഭീഷണി അമ്പരപ്പിച്ചുവെന്ന് കുമാർസാഹ്നി
text_fieldsന്യൂഡൽഹി: അടൂരിനെപ്പോലൊരാൾക്ക് നേരെയുണ്ടായ ഭീഷണി അമ്പരപ്പിച്ചുവെന്ന് പ്രമു ഖ സംവിധായകൻ കുമാർസാഹ്നി. അടിയന്തരാവസ്ഥക്കു തുല്യമായ അവസ്ഥയെന്ന് കവിയും എ ഴുത്തുകാരനുമായ സച്ചിദാനന്ദൻ. ‘ജയ് ശ്രീരാം’ ആൾക്കൂട്ടക്കൊലക്ക് ഉപയോഗിക്കരുത െന്ന് ആവശ്യപ്പെട്ട അടൂർ ഗോപാലകൃഷ്ണന് നേരെ സംഘ്പരിവാർ മുഴക്കിയ ഭീഷണിയെ ഇരുവരും ശക്തമായി അപലപിച്ചു. സർഗാത്മക പ്രവർത്തനം നടത്തുന്ന കലാകാരന്മാർ ആക്രമിക്കപ്പെടുകയാണ്. ഇത് നമുക്കെല്ലാവർക്കുമുള്ള മുന്നറിയിപ്പാണ്. ഒരു മനുഷ്യെൻറ ജീവിതത്തെ നിങ്ങൾ വിലമതിക്കുന്നുണ്ടെങ്കിൽ ഇത്തരം ആക്രമണങ്ങൾ ഒരിക്കലും സംഭവിക്കാൻ പാടില്ല. അടൂരിനെപോലെ പ്രഗല്ഭനായ വ്യക്തിയുടെ കാര്യമിതാണെങ്കിൽ ഏതൊരു പൗരനും അപകടത്തിലാണ്.
യുക്തിരഹിതവും വിവേകശൂന്യവുമാണ് ഇൗ നീക്കമെന്നും കുമാർ സാഹ്നി പറഞ്ഞു. അടൂർ ഗോപാലകൃഷ്ണനെതിരെയുണ്ടായ ശകാരവും ഭീഷണിയും ജനാധിപത്യ നിഷേധമാണെന്നും അടിയന്തരാവസ്ഥക്കു തുല്യമായ അവസ്ഥയാണെന്നും സച്ചിദാനന്ദൻ കുറ്റപ്പെടുത്തി. അധികാരത്തിെൻറ ശക്തി വർധിക്കുന്തോറും അഹന്ത കൂടുകയും ജനാധിപത്യ നിഷേധത്തിെൻറ ശബ്ദവും ആക്കവും വർധിക്കുകയും ചെയ്യുന്ന ദൗർഭാഗ്യകരമായ അവസ്ഥയിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്നും സച്ചിദാനന്ദൻ പറഞ്ഞു.
അടൂരിനെ പോലുള്ള കലാകാരന്മാർപോലും ആക്രമിക്കപ്പെടുന്ന സാഹചര്യം വർധിക്കുന്നതിൽ വലിയ ആശങ്കയുണ്ട്. ഇത് എം.എഫ് ഹുസൈനിൽനിന്ന് ആരംഭിച്ചതാണ്. കലാകാരന്മാർക്കും ബുദ്ധിജീവികൾക്കും എഴുത്തുകാർക്കും എതിരായ ആക്രമണത്തിന് ഒരു ചരിത്രമുണ്ട്. ഇതോടൊപ്പം, സാധാരണക്കാരായ മനുഷ്യരെ ഭീകരവാദികളാക്കി മുദ്രകുത്തുന്ന സമീപനവും ഇൗ സർക്കാറിെൻറ ഭാഗത്തുനിന്നുണ്ട്. ഏതു മനുഷ്യനെയും ഒറ്റ ദിവസം കൊണ്ട് ഭീകരവാദിയായി പ്രഖ്യാപിക്കാനും അറസ്റ്റ് ചെയ്യാനും അധികാരം നൽകുന്ന യു.എ.പി.എ ഭേദഗതിയും വിവരാവകാശ നിയമത്തിൽ വന്ന തിരുത്തലുകളും ജനാധിപത്യത്തെ പുർണമായും ഇല്ലായ്മ ചെയ്യുകയാണെന്നു പറയാം. അടിയന്തരാവസ്ഥ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല എന്നത് ശരിയാണ്. എന്നാൽ അടിയന്തരാവസ്ഥക്കു തുല്യമായ അവസ്ഥയാണിന്ന്.
അടൂരിനെതിരെ നടത്തിയ ശകാരവും ഭീഷണിയും ഇന്ന് അനുരാഗ് കശ്യപിന് നേരെയുമുണ്ടായിരിക്കുന്നു. പലരും ഇത് നിത്യവും അഭിമുഖീകരിക്കുകയാണ്. ഒരു എഴുത്തുകാരനെന്ന നിലയിൽ എവിടെയെങ്കിലും യോഗങ്ങളിൽ പെങ്കടുക്കുേമ്പാഴോ ഫേസ്ബുക്കിൽ പോസ്റ്റിടുേമ്പാഴോ ഒക്കെ തനിക്കും നിരന്തരം ശകാരങ്ങൾ േനരിടേണ്ടിവരുകയാണ്. ഇ-മെയിൽ അയച്ചും മെസേജ് ബോക്സിൽ വന്നും ഇൗ ശകാരം സാധാരണമായിരിക്കുന്നുവെന്നും സച്ചിദാനന്ദൻ പറഞ്ഞു. ന്യൂഡൽഹി കേരള ഹൗസിൽ മലയാള മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.