മലയാളി നഴ്സിനെ പീഡിപ്പിച്ച അടൂർ സ്വദേശി നോയിഡയിൽ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ജോലി വാഗ്ദാനം ചെയ്ത് മലയാളി നഴ്സിനെ പീഡിപ്പിച്ച പത്തനംതിട്ട സ്വദേശി അറസ്റ്റിലായി. നോയിഡയിലെ സ്വകാര്യ സ്കൂളിൽ ജോലി ചെയ്യുന്ന അടൂർ ആനന്ദപള്ളി സ്വദേശി എ. രാജുവിനെയാണ് (45) നോയിഡ സെക്ടർ 24 പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി ആറിന് പീഡിപ്പിച്ചുവെന്നുകാണിച്ച് 23കാരിയായ നഴ്സ് ബുധനാഴ്ചയാണ് പൊലീസിനു പരാതി നൽകിയത്.
വർഷങ്ങളായി ഇയാൾ നോയിഡ സെക്ടർ 12 ഇസെഡ് ബ്ലോക്കിലാണ് താമസം. ജോലി അഭിമുഖത്തിനെന്നു പറഞ്ഞ് വീട്ടിലേക്കു ക്ഷണിച്ച ശേഷം പീഡിപ്പിച്ചുവെന്നാണ് പരാതി. വീട്ടിൽ അഭിമുഖം നടക്കുന്നതിനെക്കുറിച്ച് സംശയമുയർത്തിയെങ്കിലും കുടുംബാംഗങ്ങൾ വീട്ടിലുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമായിരുന്നു ഇയാൾ മറുപടി നൽകിയതെന്ന് പരാതിക്കാരി പറഞ്ഞു. വീട്ടിലെത്തിയപ്പോൾ ആരും സ്ഥലത്തുണ്ടായിരുന്നില്ല. ഭാര്യയും കുടുംബാംഗങ്ങളും ജോലി ആവശ്യങ്ങൾക്കായി പുറത്തുപോയിരിക്കുകയാണെന്നും ഉടൻ മടങ്ങിയെത്തുമെന്നും ഇയാൾ ധരിപ്പിച്ചു. പിന്നീട് ശീതളപാനീയം കുടിച്ചെന്നും അതിനു ശേഷം നടന്നതു തനിക്കോർമയില്ലെന്നും യുവതി പറയുന്നു. രാത്രിയിൽ ഉണർന്നപ്പോഴാണ് പീഡനത്തിനിരയായത് അറിഞ്ഞതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. അതേസമയം, പരാതി നൽകാൻ ഒരു മാസം വൈകിയത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും വിശദാംശങ്ങൾ അന്വേഷിക്കുകയാണെന്നും പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.